Kerala

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പ്രതികരണം മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പ്രതികരണം മയപ്പെടുത്തി പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. പറഞ്ഞത് തെറ്റായിപ്പോയി എന്നും  അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമമില്ലെന്നും  അദ്ദേഹം പറഞ്ഞു. കേഡറിന് തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു STORY HIGHLIGHTS:Pathanamthitta senior leader A Padmakumar moderated his reaction to CPM not […]

Kerala

.വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.

.വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയില്‍ നിന്ന് ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഎസ്  സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി തുടരുമെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ശേഷം ക്ഷണിതാക്കളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. STORY HIGHLIGHTS:CPM State Secretary MV Govindan said that the allegation that VS Achuthanandan was excluded as an invitee in the CPM […]

Kerala

സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍ കെപിസിസി വേദിയില്‍ എത്തും.

സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍ കെപിസിസി വേദിയില്‍ എത്തും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരന്‍ പങ്കെടുക്കുന്നത്. മുന്‍മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരനും പരിപാടിയില്‍ പങ്കെടുക്കും. യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. STORY HIGHLIGHTS:CPM leader and former minister G Sudhakaran will be present at the KPCC stage.

Kerala

നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

പാലക്കാട്:നീല ട്രോളി കള്ളപ്പണ ആരോപണങ്ങള്‍ ആവര്‍ത്തിച്ച സിപിഐഎമ്മിന് മറുപടിയുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ട്രോളി ബാഗ് കേസില്‍ നുണപരിശോധനക്ക് വരെ തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കുറുവ സംഘവുമായി തനിക്ക് ബന്ധമില്ല. ബന്ധമുള്ളവര്‍ ആ രീതിയില്‍ അന്വേഷിക്കട്ടെ. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം പാര്‍ട്ടി നേതാക്കള്‍ പോലും ഏറ്റെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നല്‍കുന്ന വില എത്രയെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആ പെട്ടി അടക്കാന്‍ കോണ്‍ഗ്രസ്സ് […]

Kannur

മഹിളാ കോണ്‍ഗ്രസ് രാപ്പകല്‍ സമരം അവസാനിച്ചു

കണ്ണൂർ:മഹിളാ കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിന് മുൻപില്‍ നടത്തിയ രാപകല്‍ സമരം സമാപിച്ചു. വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെ തുടങ്ങിയ സമരം വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് സമാപിച്ചത്. സമാപന സമ്മേളനം ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തർ ഉദ്ഘാടനം ചെയ്തു . സത്യസന്ധനായ ഉദ്യോഗസ്ഥാനായ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളി വിട്ട പി. പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണെന്ന് സി […]

Kannur

ദിവ്യയെ പിടികൂടാത്തത് പി.ശശിയുടെ നിര്‍ദേശപ്രകാരം’: കെ. സുധാകരൻ

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പിടികൂടാത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ നിർദേശപ്രകാരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. പി.പി ദിവ്യക്ക് സ്വാർത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് എഡിഎമ്മിന്‍റെ യാത്രയയപ്പില്‍ പ്രകടിപ്പിച്ചതെന്നും സുധാകരൻ ആരോപിച്ചു. വിഷയത്തില്‍ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുന്നില്ല. മുകളില്‍ നിന്നും നിർദേശം കിട്ടാതെ പോലീസ് അനങ്ങില്ലെന്നും കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു. STORY […]

India

കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് അതീഷി : മുഖ്യമന്ത്രിയായി ചുമതലയേറ്റു

ഡൽഹി:മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതീഷി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണ് അതീഷി ഇരുന്നത്. കെജരിവാളിന്റെ മടങ്ങിവരവിന് വേണ്ടിയാണ് ആ കസേര ഒഴിച്ചിട്ടതെന്ന് അതീഷി മാധ്യമങ്ങളോട് പറഞ്ഞു. രാമായണത്തിലെ ഭരതന്‍റേതിനു സമാനമായ അവസ്ഥയാണ് തന്റെതെന്നും ശ്രീരാമന്റെ അഭാവത്തില്‍ മെതിയടി സിംഹാസനത്തില്‍ വച്ച്‌ രാജ്യം ഭരിച്ചതുപോലെയാണ് ഇതെന്നും അതീഷി പറഞ്ഞു ‘ഭരതന്‍ വഹിച്ച അതേ ഭാരമാണ് ഇന്ന് ഞാനും വഹിക്കുന്നത്. ശ്രീരാമന്റെ ചെരുപ്പുകള്‍ സിംഹാസനത്തിലിട്ട് രാജ്യം ഭരിച്ച അതേ മനോഭാവത്തോടെയാണ് […]

Kannur

പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി തുടര്‍ന്ന് ഇ പി ജയരാജന്‍

കണ്ണൂർ:എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി തുടര്‍ന്ന് ഇ പി ജയരാജന്‍. പാർട്ടി പരിപാടികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ് ഇ പി. തിങ്കളാഴ്ച അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും പങ്കെടുക്കില്ല. പയ്യാമ്ബലത്തെ പരിപാടിയില്‍ എത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നുവെങ്കിലും അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് എം.എം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. നേരത്തേ കണ്ണൂർ പയ്യാമ്ബലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ […]

India

സീതാറാം യെച്ചൂരിക്ക് വിട നല്‍കാൻ നാട്, മൃതദേഹം വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്

ഡൽഹി:സി പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട. പൊതുദർശനത്തിനു ശേഷം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി കൈമാറും. ഡല്‍ഹി എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.എകെജി ഭവനില്‍ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മൂന്നുമണിക്കു പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും. ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു […]

Thaliparamba

എം.സൗദാമിനി സി.പി.എം.തോട്ടാറമ്പ് ബ്രാഞ്ച് സെക്രട്ടെറി

തളിപ്പറമ്പ് : സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് സമ്മേളനം  തോട്ടാറമ്പിൽ  നടന്നു. എം. രവിയുടെ അധ്യക്ഷതയിൽ  ചേർന്ന സമ്മേളനം സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം ഒ. സുഭാഗ്യം ഉദ്ഘാടനം ചെയ്തു. പി.ജി. ശൈലജ  അനുശോചന പ്രമേയവും എം. സൗദാമിനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. രാഘവൻ, ടി.വി വിനോദ്,  പി.വത്സല എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എം. സൗദാമിനിയെ തിരഞ്ഞെടുത്തു. STORY HIGHLIGHTS:M. […]