Kannur

മൊറാഴയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനം മുഴുവൻ അംഗങ്ങളും ബഹിഷ്കരിച്ചത് വിവാദമാകുന്നു

കണ്ണൂർ:സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ മണ്ഡലവും സി.പി.എം പാർട്ടികോട്ടയുമായ മൊറാഴയില്‍ ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന ബ്രാഞ്ച് സമ്മേളനത്തില്‍ പ്രതിനിധികളായ പാർട്ടി അംഗങ്ങള്‍ ബഹിഷ്കരിച്ചതിനാല്‍ മാറ്റിവെച്ചു. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവൻ പേരും പ്രതിഷേധ സൂചകമായി വിട്ടു നിന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് നടക്കാതെ പോയത്. ചൊവ്വാഴ്ച്ച രാവിലെയാണ് സമ്മേളനം ആരാഭിക്കേണ്ടിയിരുന്നത് സി.പി.എം തളിപറമ്ബ് ഏരിയാ കമ്മിറ്റിയംഗം രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. രാവിലെ 10 മണിക്ക് തന്നെ ഇദ്ദേഹവും ലോക്കല്‍ കമ്മിറ്റി മെംപർമാരുമായ ഒ […]

Aanthoor

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്ന് കെ സുധാകരൻ

കണ്ണൂർ:  ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുഴ്ത്തി വെച്ചുവെന്ന് ആരോപിച്ച്‌ അതിരൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ കൊടിയുടെ നിറം നോക്കിയാണ് സർക്കാർ സ്ത്രീ പീഡന പരാതിയുള്ളവർക്കെതിരെ നടപടി എടുക്കാതിരിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പി കണ്ണൂരില്‍ ആരോപിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കണ്ണൂർ കലക്ടറേറ്റിന് മുൻപില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമാ കമ്മിഷൻ റിപ്പോർട്ടില്‍ […]

Entertainment

മുകേഷ് രാജിവെച്ചേ തീരൂവെന്ന് സിപിഐ;

കൊല്ലം:നടനും എംഎല്‍എയുമായ മുകേഷിന്റെ രാജിക്കായി കടുത്ത സമ്മർദ്ദവുമായി സിപിഐ. മുകേഷ് മാറിയേ തീരൂ എന്ന ആവശ്യമുന്നയിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുകേഷ് മാറി നില്‍ക്കണം എന്നാണ് പാർട്ടി നിലപാട് എന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ടത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത്‌ ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ ഉയര്‍ന്നത്. ധാർമികതയുടെ പേരില്‍ […]

Kannur

മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്‌തു

കണ്ണൂർ : മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിലിന്റെ അദ്ധ്യക്ഷത യിൽ വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറി മാരായ ഇ പി ശ്യാമള, അത്തായി പത്മിനി, ഉഷ എം, ടി സി പ്രിയ, ജില്ലാ ഭാരവാഹികളായ ഉഷ അരവിന്ദ്, കെ പി വസന്ത, ധനലക്ഷ്മി പി വി, ജെയ്ഷ ബിജു, ഷർമ്മിള എ, കുഞ്ഞമ്മ തോമസ് തുടങ്ങിയവർ […]

India

ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി

ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക മാത്രം പുറത്തുവിട്ട് ബി.ജെ.പി. സെപ്റ്റംബർ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഒന്നാം ഘട്ടത്തിലെ 16 സ്ഥാനാർഥികളുടെ വിവരങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ഒന്നാം ഘട്ടത്തില്‍ 24 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പാംപോർ- സഈദ് ഷൗക്കത്ത് ഗയൂർ അന്ദ്രാബി, രാജ്പോറ- അർഷിദ് ഭട്ട്, ഷോപ്പിയാൻ- ജാവേദ് അഹമ്മദ് ഖാദ്രി, അനന്ത്‌നാഗ് വെസ്റ്റ് – റഫീഖ് വാനി, അനന്ത്‌നാഗ് – സഈദ് വാസഹത്ത്, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ് – വീർ സറഫ്, ശ്രീഗുഫ്‌വാര-ബിജ്‌ബെഹാറ- സോഫി […]

India

ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ്: ഒരു സഖ്യവും രൂപീകരിക്കില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി

ജമ്മുകശ്മീർ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമെന്നും ഒരു സഖ്യവും രൂപീകരിക്കില്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്‌ന പറഞ്ഞു. പ്രചാരണ പദ്ധതികള്‍ അടുത്തവാരം ആരംഭിക്കാൻ പാർട്ടിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള റാലികള്‍ നടക്കും. മൂന്നു ഘട്ടങ്ങളായി നടക്കുന്ന ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുകയാണ് ബിജെപി. സഖ്യ സാധ്യതകള്‍ ഉപേക്ഷിച്ച്‌ ഒറ്റയ്ക്ക് മത്സരിക്കുവാനാണ് പാർട്ടിയുടെ തീരുമാനം. എന്നാല്‍ പ്രാദേശിക പാർട്ടികളുമായി […]

Kerala

പാര്‍ട്ടി ഫണ്ട് തിരിമറി: പി.കെ. ശശിക്കെതിരെ സി.പി.എം നടപടി; എല്ലാ സ്ഥാനത്ത് നിന്നും നീക്കി

പാർട്ടി ഫണ്ട് തിരിമറി കേസില്‍ മുൻ എംഎല്‍എയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. ഇന്ന് എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തില്‍ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ആരോപണം. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്ബുണ്ടെന്ന അന്വേഷണ […]

India

കൊല്‍ക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പിയും ഇടത് പാര്‍ട്ടികളും: മമതാ ബാനര്‍ജി

കൊല്‍ക്കത്തയിലെ ആശുപത്രി തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പിയും ഇടത് പാര്‍ട്ടികളും: മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിദ്യാർഥികള്‍ അല്ല ആക്രമണം നടത്തിയത്, അന്വേഷണം നടക്കുന്നുണ്ടെന്നും ഡോക്ടർമാർ സമരം അവസാനിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒമ്ബത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിനെ അക്രമിച്ച രീതി […]

Kerala

കണ്ണൂരില്‍ എസ്‌എഫ്‌ഐ- എംഎസ്‌എഫ് സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്ക്

കണ്ണൂർ:പാനൂരില്‍ സ്കൂള്‍ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. എസ്‌എഫ്‌ഐ – എംഎസ്‌എഫ് പ്രവർത്തകർ തമ്മിലാണ് പ്രശ്നമുണ്ടായത്. സംഘർഷത്തില്‍ ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് എംഎസ്‌എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയിട്ടും ഉപരോധം തുടർന്നു. ഇതോടെ പോലീസ് ലാത്തി വീശി. വൈകിട്ട് 5 മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലായിരുന്നു പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. എസ്‌എഫ്‌ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷം തുടങ്ങിയതെന്നാണ് വിവരം. STORY […]

India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന് പുറമെ ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ 3 നും 26 നുമായി അവസാനിക്കും. ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ കാലാവധി 2025 ജനുവരി വരെ നീളും. STORY HIGHLIGHTS:Assembly election date will be announced today