ഹിറ്റടിക്കാന്‍ ബേസില്‍ ജോസഫ്; ‘പൊന്‍മാന്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി:മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം വിജയ ശതമാനമുള്ള നായക താരങ്ങളിലൊരാളാണ് ബേസില്‍ ജോസഫ്. സൂക്ഷ്മദര്‍ശിനിയാണ് ബേസില്‍ നായകനായെത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം. ഇപ്പോഴിതാ ബേസിലിന്‍റെ അടുത്ത ചിത്രവും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 6 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ചിത്രത്തിന്റെ […]