Kannur

ദിവ്യയെ പിടികൂടാത്തത് പി.ശശിയുടെ നിര്‍ദേശപ്രകാരം’: കെ. സുധാകരൻ

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പിടികൂടാത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ നിർദേശപ്രകാരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. പി.പി ദിവ്യക്ക് സ്വാർത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് എഡിഎമ്മിന്‍റെ യാത്രയയപ്പില്‍ പ്രകടിപ്പിച്ചതെന്നും സുധാകരൻ ആരോപിച്ചു. വിഷയത്തില്‍ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുന്നില്ല. മുകളില്‍ നിന്നും നിർദേശം കിട്ടാതെ പോലീസ് അനങ്ങില്ലെന്നും കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു. STORY […]

Kannur

ഇനിയും പലതും പുറത്ത് വരുമെന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച്‌ ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ. കണ്ടുവെന്നത് ദിവ്യയുടെ വാദം മാത്രം. ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതോടെ വ്യക്തത വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രോസിക്യൂഷൻ വാദത്തില്‍ മൊഴിയിലെ കുറച്ചു ഭാഗങ്ങള്‍ വന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. ഓരോ ഘട്ടത്തിലും പറയാൻ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. യാത്രഅയപ്പിനു ശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോയെന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, അതേസമയം, പൊലിസ് […]

Kannur

പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാര്‍ട്ടി നടപടി ഉടനുണ്ടാകില്ല!

കണ്ണൂർ:പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്ന് തീരുമാനം. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികള്‍ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരില്‍ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ദിവ്യ നിലവില്‍ ഒളിവിലാണ്. കോടതി ഉത്തരവ് വരുന്നത് വരെ ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയേക്കില്ലെന്നാണ് സൂചന. മുന്‍കൂർ ജാമ്യേപേക്ഷയിലെ ഉത്തരവിന് ശേഷമായിരിക്കും കാര്യത്തില്‍ തീരുമാനമുണ്ടാകുക എന്നാണ് വിവരം. ദിവ്യ നല്‍കിയ മുൻകൂർ […]