Pattuvam Thaliparamba

12 കാരിയെ പീഡിപ്പിച്ച 23കാരി അറസ്റ്റിൽ

തളിപ്പറമ്പ:പുളിമ്പറംബ 12 വയസ്സുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ 23 കാരിയായ സ്നേഹ മെർലിൻ സ്ഥിരം ക്രിമിനിലെന്ന് സൂചന. സ്നേഹ ഈ 12 വയസ്സുകാരിയെ കൂടാതെ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയെയും പീഡിപ്പിച്ചിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് സ്നേഹയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണില്‍ സംശയാസ്പദമായ വിവരങ്ങള്‍ കണ്ടെത്തിയ അധ്യാപകർ രക്ഷിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് ചൈല്‍ഡ് ലൈൻ അധികൃതർ കൗണ്‍സിലിങ് നടത്തുകയുമായിരുന്നു. ഈ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. […]

Thaliparamba

അക്രമത്തിന് പിന്നില്‍ കഞ്ചാവ്-ലഹരി വിപണനം സംബന്ധിച്ച തര്‍ക്കങ്ങളാണെന്ന് പോലീസ് പറഞ്ഞു

തളിപ്പറമ്പ്: അക്രമത്തിന് പിന്നില്‍ കഞ്ചാവ്-ലഹരി വിപണനം സംബന്ധിച്ച തര്‍ക്കങ്ങളാണെന്ന് പോലീസ് പറഞ്ഞു. പുളിമ്പറമ്പില്‍ നിന്നും മുയ്യത്തെ ഒരു യുവാവിന്റെ വീട്ടില്‍ അസമയത്ത് ചിലര്‍ വരുന്നതിനെ അബ്ദുവിന്റെ മക്കള്‍ ഉള്‍പ്പെടയുള്ള നാട്ടുകാരുടെ സംഘം ചോദ്യം ചെയ്തിരുന്നു. ഈ സംഘത്തിലെ ചിലരെ പുളിമ്പറമ്പ് സംഘം ഫോണില്‍ വിളിച്ച് ഭീഷണിമുഴക്കിയത് ചോദിക്കാനായി മുയ്യത്ത് നിന്നും മഷ്ഹൂക്ക് ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം പുളിമ്പറമ്പില്‍ പോയിരുന്നു. ഇതില്‍ പ്രകോപിതരായാണ് എട്ടംഗസംഘം രണ്ട് കാറുകളിലായി മുയ്യത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടില്‍ കയറി അക്രമം നടത്തുകയും […]

Thaliparamba

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും
മക്കളേയും വധിക്കാന്‍ ശ്രമിച്ചു.

തളിപ്പറമ്പ്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയുംമക്കളേയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പുളിമ്പറമ്പിലെ പൂമംഗലോരകത്ത് പുതിയപുരയില്‍ റിഷാന്‍(24), തിരുവോത്ത് വീട്ടില്‍ അങ്കിത്(27), സുബി മഹലില്‍ സി.ശ്യാമില്‍(27), താഹിറാസില്‍ പി.വി.മുഹമ്മദ് റമീസ്(27), പട്ടുവം ഹൈസ്‌ക്കൂള്‍ റോഡിന് സമീപത്തെ കുതിരുമ്മല്‍ വീട്ടില്‍ കെ.സുജിന്‍(24), ചവനപ്പുഴ പുതിയകണ്ടത്തെ ഷിഫ മഹലില്‍ എ.പി.മുഹമ്മദ്സിനാന്‍(27), പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ എ.പി.ഹൗസില്‍ എ.പി.മുഹമ്മദ് ഷബീര്‍(27), പുളിമ്പറമ്പ് പള്ളിക്ക് സമീപത്തെ സി.മുഹമ്മദ് ജഫ്രീന്‍(27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പേരില്‍ വധശ്രമക്കേസെടുത്ത് […]

Pattuvam

പട്ടുവം റോഡ് പുളിമ്പറമ്പിന് സമീപം മഞ്ചക്കുണ്ടിൽ റോഡ് മുറിച്ചുമാറ്റാനുള്ള വഴിയൊരുങ്ങി.

തളിപ്പറമ്പ് : തർക്കങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പട്ടുവം റോഡ് പുളിമ്പറമ്പിന് സമീപം മഞ്ചക്കുണ്ടിൽ റോഡ് മുറിച്ചുമാറ്റാനുള്ള വഴിയൊരുങ്ങി. ദേശീയപാതയിൽ കുറ്റിക്കോൽ-കീഴാറ്റൂർ- കുപ്പം ബൈപ്പാസ് റോഡ് കടന്നുപോകാനാണ് പട്ടുവം റോഡ് മുറിച്ചുമാറ്റുന്നത്. ബൈപ്പാസ് റോഡിൻ്റെ വീതിയിൽ 20 മീറ്ററോളം ആഴത്തിൽ റോഡിലെ മണ്ണ് നീക്കും. ഏറെ ശ്രമകരമായ പ്രവർത്തിയാണ് ഇവിടെ പൂർത്തിയാക്കേണ്ടത്. മുറിച്ചുമാറ്റിയ ഭാഗം റോഡിന്റെ വശം ഉറപ്പിക്കലുൾപ്പെടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ ഒരു വർഷത്തോളമെടുക്കും. റോഡ് മുറിക്കുന്ന ഭാഗത്തെ ശുദ്ധജല പൈപ്പ് ലൈൻ മാറ്റിയിടുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. […]