India

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും: രാഹുല്‍ഗാന്ധി

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച്‌ ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് അതിനായി കേന്ദ്രത്തിനുമേല്‍ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ‘ഇൻഡ്യാ’ സഖ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനഃശക്തി തകർത്തെന്നും അദ്ദേഹം അവകാശപ്പെട്ടു. പൂഞ്ച് ജില്ലയിലെ സുരൻകോട്ടില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറൻസ് സഖ്യ സ്ഥാനാർഥികളെ പിന്തുണച്ച്‌ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി മാറുന്നത്. നിങ്ങളുടെ ജനാധിപത്യ അവകാശം കവർന്നെടുക്കപ്പെട്ടു. സംസ്ഥാന […]

Kerala

ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നുവെന്നും,മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നുവെന്നും, പിന്നാലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിളിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നു. രണ്ടാമത്തെ വിളി പ്രധാനമന്ത്രിയുടേതായിരുന്നു. മൂന്നാമത്തെ വിളി ആഭ്യന്തരമന്ത്രി അമിത് ഷായുടേതായിരുന്നു. കേന്ദ്രസര്‍ക്കാരിനു വേണ്ടി സംസാരിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ എന്ത് ചെയ്യണമെങ്കിലും സന്നദ്ധമാണെന്നും, എന്ത് സഹായമാണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതിയെന്ന മട്ടിലാണ് സംസാരിച്ചത്. […]