Kannur

കണ്ണൂര്‍വളപട്ടണത്ത് വ്യാപാരിയുടെ (അഷ്റഫ് അരി)യുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച.

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. ആളില്ലാത്ത സമയത്ത് അരിമൊത്ത വ്യാപാരി കെ പി അഷ്‌റഫിന്റെ (അഷ്റഫ് അരി) വീട്ടില്‍ നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. മധുരയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പോയതാണ് അഷ്‌റഫും കുടുംബവും. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്‍ […]

World

ബംഗ്ലാദേശിനെ ഞെട്ടിപ്പിച്ച ബാങ്ക് കൊള്ള

ബംഗ്ലാദേശിലെ ഒരു ബാങ്കില്‍ നിന്നും ഉത്തരകൊറിയ ഹാക്കർമാർ സ്വന്തമാക്കിയത് 81 മില്യണ്‍ ഡോളറാണ്. 81 ഡോളർ മോഷ്ടിച്ച്‌ കള്ളന്മാരുടെ കഥയില്‍ മുൻപിട്ടു നില്‍ക്കുന്നത് സൈബർ സാധ്യതകള്‍ തന്നെയാണ്. ഒരു ആസൂത്രിത ആക്രമണമായി തന്നെയായിരുന്നു ഈ ഡോളർ ഇവർ കവർച്ച ചെയ്തത്. 2016 ഫെബ്രുവരിയിലാണ് ഈ മോഷണം നടക്കുന്നത്. നെറ്റ്‌വർക്ക് വഴി സുരക്ഷ ഹാക്കർമാർ ഒരു ബില്യണ്‍ ഡോളർ അനധികൃതമായി കൈമാറാൻ ശ്രമിക്കുകയായിരുന്നു. 20 ബില്യണ്‍ യുഎസ് ഡോളർ ശ്രീലങ്കയിലേക്കും 81 മില്യണ്‍ യുഎസ് ഡോളർ ഫിലിപ്പിൻസ് ലേക്കും. […]

Pattuvam

വീട് കുത്തിത്തുറന്ന് വൻ കവർച്ച

പട്ടുവം:തളിപ്പറമ്പ്: പട്ടുവം കെ.പി.അബൂബക്കർമുസ്ല്യാരുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച.പട്ടുവം കോട്ടക്കീൽ പാലത്തിന് സമീപത്തെവീട്ടിൽ നിന്ന് 20 പവൻ്റെ ആഭരണങ്ങളും ഒരുലക്ഷം രൂപയും കവർന്നു. അബൂബക്കർമുസ്ല്യാർ ഇപ്പോൾ എളമ്പേരത്തെ മകളുടെവീട്ടിലാണ് താമസിച്ചുവരുന്നത്. പട്ടുവത്തെഅദ്ദേഹത്തിന്റെ വീടിന് പിറകിൽ മറ്റൊരുമകളുടെ വീടുമുണ്ട്. സംഭവം നടക്കുമ്പോൾഇരുവീട്ടിലും ആരും ഉണ്ടായിരുന്നില്ല. പട്ടുവം സ്കൂളിന് സമീപം താമസിക്കുന്ന മുസ്ല്യാരുടെ മകൻ അനസ് പട്ടുവം മിക്ക ദിവസങ്ങളിലും പിതാവിൻ്റെ വീട്ടിലെത്താറുണ്ട്. ഇന്നലെ രാവിലെ ഈ വീട്ടിലെത്തിപ്പോ ഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുകൾ നിലയിൽ കയറി അവി […]