India Sports

ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യയ്ക്ക്

റായ്പൂർ: പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് ലീഗ് ടി20 കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ വെസ്റ്റിൻഡീസ് മാസ്റ്റേഴ്‌സിനെ ആറു വിക്കറ്റിന് തോൽപിച്ചു. വിൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 74 റൺസെടുത്ത അമ്പാട്ടി റായ്ഡുവാണ് ടോപ് സ്‌കോറർ. സച്ചിൻ ടെണ്ടുൽക്കർ 25 റൺസെടുത്തു. യുവരാജ് സിങും(13) സ്റ്റുവർട്ട് ബിന്നിയും (16) പുറത്താകാതെ നിന്നു. റായ്പൂർ, വീർ നാരായൺ സിംഗ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ക്യാപ്റ്റൻ […]

Sports

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ന്

ദുബായ് ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ന്.ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചക്ക് 2.30 നാണ് മത്സരം ആരംഭിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രണ്ടാമത്തെ ഐസിസി കിരീടം നേടാനാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. രോഹിത്തും കൂട്ടരും മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരെ ജയിക്കുകയും ചെയ്തു. STORY HIGHLIGHTS: STORY HIGHLIGHTS:ICC Champions Trophy final […]

Sports

ഗുസ്തി താരം ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്കേര്‍പ്പെടുത്തി നാഡ

ഗുസ്തി താരമായ ബജ്‌റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും പരിശോധനക്ക് സാമ്ബിള്‍ നല്‍കിയില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 23 മുതല്‍ 4 വര്‍ഷത്തേക്കാണ് വിലക്ക്. ഇതോടെ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുവാനോ പരിശീലകന്‍ ആകാനാകാനോ പുനിയക്ക് കഴിയില്ല. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ ഗുസ്തി താരത്തെ ഏപ്രില്‍ 23 ന് നാഡ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് യുഡബ്ല്യുഡബ്ല്യുയും താരത്തെ സസ്‌പെന്‍ഡ് ചെയ്തു. […]

Sports

നാഗാലൻ്റിനെതിര അനായാസ വിജയവുമായി കേരളം

പതിനഞ്ച് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കായുള്ള ദേശീയ ടൂർണ്ണമെൻ്റില്‍ നാഗാലൻ്റിനെതിരെ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയം. നാഗാലൻ്റിനെ വെറും 24 റണ്‍സിന് പുറത്താക്കിയ ബൌളിങ് മികവാണ് കേരളത്തിന് അനായാസ വിജയം ഒരുക്കിയത്. സ്പിന്നർമാരായ അരിതയുടെയും ലക്ഷ്മീദേവിയുടെയും ബൌളിങ് മികവാണ് കേരളത്തിന് വിജയം ഒരുക്കിയത്. ഇരുവരും നാല് വിക്കറ്റ് വീതം വീഴ്ത്തി. ബിഹാറിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ അരിത അഞ്ച് വിക്കറ്റ് നേടിയിരുന്നു. ടോസ് നേടിയ നാഗാലൻ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡ് തുറക്കും മുൻപെ ഓപ്പണർ നിവേദിതയെ പുറത്താക്കി […]

Sports

വിമര്‍ശനമേറ്റുവാങ്ങി ഗംഭീര്‍ – രോഹിത് കൂട്ടുകെട്ട്

ആദ്യം ലങ്കയോട് നാണംകെട്ടു, ഇപ്പോള്‍ കിവീസിനോടും; വിമര്‍ശനമേറ്റുവാങ്ങി ഗംഭീര്‍ – രോഹിത് കൂട്ടുകെട്ട് 12 വർഷങ്ങള്‍ക്കു ശേഷം നാട്ടില്‍ ടെസ്റ്റ് പരമ്ബര തോറ്റതിനു പിന്നാലെ വിമർശനങ്ങള്‍ ഏറ്റുവാങ്ങി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും. ഇന്ത്യയുടെ 12 വർഷത്തെ നാട്ടിയെ ടെസ്റ്റ് പരമ്ബരകളിലെ അപരാജിത കുതിപ്പാണ് ന്യൂസീലൻഡ് അവസാനിപ്പിച്ചത്. ബെംഗളൂരു ടെസ്റ്റില്‍ തോറ്റ ഇന്ത്യ പുണെയിലും പരാജയം ഏറ്റുവാങ്ങി പരമ്ബര അടിയറവെയ്ക്കുകയായിരുന്നു. ടീമിന്റെ സമീപനമാണ് ഏറെ വിമർശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ആക്രമണോത്സുകത ആവശ്യമാണെങ്കിലും അത് അമിതമായാല്‍ […]

Sports

വിമെന്‍സ് ടി20: ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സ് ജയം

ലക്‌നൗവില്‍ നടന്ന സീനിയര്‍ വിമെന്‍സ് ടി20 മത്സരത്തില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് 20 റണ്‍സിന്റെ ജയം. കേരളം ഉയര്‍ത്തിയ 125 റണ്‍സ് മറികടക്കുവാന്‍ ഇറങ്ങിയ ഹരിയാന 105 റണ്‍സിന് പുറത്താവുകയായിരുന്നു. 52 പന്തില്‍ 60 റണ്‍സെടുത്ത അക്ഷയയാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്‌സ്. കേരളത്തിന് വേണ്ടി അനന്യ 32 പന്തില്‍ 24 റണ്‍സും നേടി. ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പെ ആദ്യ ഓവറില്‍ […]

Sports

രോഹിതിന്റെ ഉപദേശത്തെ പറ്റി റിഷഭ് പന്ത്

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഉഗ്രന്‍ ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ചവച്ചത്. തന്റെ തിരിച്ചുവരവ് ടെസ്റ്റ് മത്സരത്തില്‍ എല്ലാതരത്തിലും ബംഗ്ലാദേശിന് മേല്‍ ആധിപത്യം സ്ഥാപിക്കാൻ പന്തിന് സാധിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ മികച്ച തുടക്കം ലഭിച്ചങ്കിലും അത് മുതലാക്കുന്നതില്‍ പന്ത് പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ എല്ലാത്തിനുമുള്ള മറുപടി പന്ത് ബാറ്റ് കൊണ്ട് നല്‍കുകയുണ്ടായി. ഒരു തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തില്‍ പന്ത് നേടിയത്. ഇന്ത്യയുടെ വിജയത്തില്‍ പന്തിന്റെ പ്രകടനം […]

Uncategorized

തിരിച്ചുവരവ് ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ വിജയം. കൊച്ചിയിലെ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തൻ വമ്ബന്മാരായ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. സമനിലയില്‍ പിരിഞ്ഞ ആദ്യപകുതിക്ക് ശേഷം, മൂന്ന് ഗോളുകള്‍ പിറന്ന ആവേശപൂർണമായ രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാളിന് വേണ്ടി വിഷ്ണു പിവിയും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ സദൗയിയും ക്വമെ പെപ്രയും ഗോളുകള്‍ നേടി. നോഹയാണ് കളിയിലെ താരം. സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ […]

Sports

കിംഗ് കപ്പ് ഓഫ് ചാമ്ബ്യൻസില്‍ അല്‍ നസര്‍ വിജയിച്ചു

കിംഗ് കപ്പ് ഓഫ് ചാമ്ബ്യൻസില്‍ അല്‍ നസര്‍ വിജയിച്ചു.റൗണ്ട് ഓഫ് 32 മത്സരത്തില്‍, അല്‍-നസർ അല്‍-ഹസ്മിനെതിരെ 2-1 വിജയം നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മത്സരത്തില്‍ പങ്കെടുത്തില്ലെങ്കിലും, സാദിയോ മാനെ, നാസർ ബൗഷാല്‍ എന്നിവരുടെ ഗോളുകളില്‍ അല്‍-നാസർ വിജയിച്ചു. ഹാഫ് ടൈമിന് തൊട്ടുമുമ്ബ് (45+6′), സുല്‍ത്താൻ അല്‍ ഗാനം നല്‍കിയ അസിസ്റ്റില്‍ മാനെ സ്‌കോറിംഗ് തുറന്നു. 62-ാം മിനിറ്റില്‍ ബദർ അല്‍സയാലിയിലൂടെ അല്‍-ഹസ്ം സമനില പിടിച്ചു, എന്നാല്‍ ബൗഷലിൻ്റെ സ്റ്റോപ്പേജ് ടൈം വിന്നർ (90+2′) അല്‍-നാസറിൻ്റെ അടുത്ത […]

Sports

റോഡ്രി സീസണില്‍ പുറത്തായി: മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി

കാല്‍മുട്ടിലെ മുൻഭാഗത്തെ ക്രൂസിയേറ്റ് ലിഗമെൻ്റ് കീറല്‍ കാരണം 2024/25 പ്രീമിയർ ലീഗ് സീസണിൻ്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് മിഡ്ഫീല്‍ഡർ റോഡ്രി പുറത്തായത് മാഞ്ചസ്റ്റർ സിറ്റിക്ക് നിരാശാജനകമായ വാർത്തയാണ്. ആഴ്‌സണലിനെതിരായ സമീപകാല മത്സരത്തിൻ്റെ ആദ്യ പകുതിയിലാണ് പരിക്ക് സംഭവിച്ചത്, പ്രാരംഭ വ്യാപ്തി അനിശ്ചിതത്വത്തിലായിരുന്നെങ്കിലും, പരിശോധനകള്‍ പരിക്കിന്റെ തീവ്രത വെളിപ്പെടുത്തി, ഇത് ടീമിന് കാര്യമായ നഷ്ടമായി. റോഡ്രിയുടെ പരിക്കില്‍ മാനേജർ പെപ് ഗാർഡിയോള ആശങ്ക പ്രകടിപ്പിച്ചു, ടീമിന് മിഡ്ഫീല്‍ഡറുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡർ […]