ചെല്‍സിക്ക് നോനിയുടെ ഹാട്രിക്കില്‍ ആറ് ഗോളുമായി കൂറ്റന്‍ ജയം
പ്രീമിയർ ലീഗ് ഫുട്ബോള്‍ ചെൽസിയുടെ ഗോൾവർഷം. ചെൽസി രണ്ടിനെതിരെ ആറ് ഗോളിന് വോൾവ്സിനെ തകർത്തു. രണ്ടാംപകുതിയില്‍ ഇരുപത്തിരണ്ടുകാരന്‍ നോനി മഡുവേക്കേയുടെ ഹാട്രിക് കരുത്തിലാണ് ചെൽസിയുടെ തകർപ്പൻ വിജയം. ലീഗില്‍ ചെല്‍സിയുടെ ആദ്യ ജയമാണിത്. ആന്‍ഫീല്‍ഡിനെ ചുവപ്പിച്ച് ലിവര്‍പൂളും ജയം സ്വന്തമാക്കി. കിക്കോഫായി രണ്ടാം മിനിറ്റിൽ നിക്കോളാസ് ജാക്സനാണ് ചെൽസിയുടെ സ്കോറിംഗിന് തുടക്കമിട്ടത്. ഇരുപത്തിയേഴാം മിനിറ്റിൽ മേത്തേയൂസ് കൂഞ്ഞയിലൂടെ വോൾവ്സ് ഒപ്പമെത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് കോൾ പാൽമറിലൂടെ (45) ചെൽസി മുന്നിൽ എത്തിയെങ്കിലും തൊട്ടുപിന്നാലെ ലാർസനിലൂടെ […]