ഇന്ത്യൻ ഹോക്കിയുടെ അഭിമാനം ശ്രീജേഷിന് പിറന്ന നാട്ടില്‍ അവഗണന.
ഒളിമ്ബിക്സില്‍ തുടർച്ചയായി രണ്ട് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കിയുടെ അഭിമാനം ശ്രീജേഷിന് പിറന്ന നാട്ടില്‍ അവഗണന. ശ്രീജേഷിന്റെ പേരില്‍ അഭിമാനമായി നാട്ടില്‍ ഉയരേണ്ട കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയത്തോടാണ് അധികൃതരുടെ അവഗണന. 2014 ലെ ഏഷ്യൻ ഗെയിംസില്‍ സ്വർണ്ണ നേട്ടത്തിന് പിന്നാലെ പ്രഖ്യപിച്ചതാണ് ഇൻഡോർ വോളിബാള്‍ സ്റ്റേഡിയം. എന്നാല്‍ ഒളിമ്ബ്യനെ അപമാനിക്കും വിധം ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്റ്റേഡിയം ഇന്നും നാല് തൂണുകളില്‍ ഒതുങ്ങി. ഈ അപമാനം ഇനിയും എത്രനാള്‍ സഹിക്കേണ്ടി വരുമെന്നാണ് ശ്രീജേഷിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചോദിക്കുന്നത്. […]