മസ്കിന് വീണ്ടും തിരിച്ചടി; സ്റ്റാര്‍ഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു
ഇലോണ്‍ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസില്‍ നിന്ന് കുതിച്ചുയർന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം പൊട്ടിത്തെറിച്ചത്. വിക്ഷേപിച്ച് മിനിറ്റുകള്‍ക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്ന് കമ്ബനി അറിയിച്ചു. വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ ഹെവി ബൂസ്റ്റര്‍ ഭാഗം മൂന്നാംവട്ടവും ഭൂമിയിലെ യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് […]