India

സുപ്രീം കോടതിയുടെ സുപ്രധാന വിധി: ഡോക്‌ടര്‍മാര്‍ക്ക് ആശ്വാസം

ഡൽഹി:ശസ്‌ത്രക്രിയയില്‍ പരാജയപ്പെട്ടാല്‍ ഡോക്‌ടര്‍മാരെ ചികിത്സാ പിഴവിന് കുറ്റക്കാരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. നിസാരമായ പരിചരണക്കുറവ്, കണക്കുകൂട്ടലിലെ പിഴവ് അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവ മെഡിക്കല്‍ പ്രൊഫഷണലിന്‍റെ ഭാഗത്ത് നിന്നുള്ള അശ്രദ്ധയ്ക്ക് മതിയായ തെളിവല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ഡോക്ടർമാരെ പ്രതിചേർക്കാവൂ എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. എല്ലായ്പ്പോഴും ശസ്ത്രക്രിയ വിജയകരമാകുമെന്ന് പ്രതീക്ഷിക്കാനോ, ശസ്ത്രക്രിയയിലൂടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടാനോ സാധിക്കുമെന്ന് കരുതാനാവില്ലെന്നും […]

Kannur

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി. കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി.  അതേസമയം, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം […]

India

കേന്ദ്ര ഏജൻസികൾക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശം

ആൾക്കാരെ തെരഞ്ഞെടുത്ത്‌ പ്രതികളാക്കുന്നതിൽ എന്ത്‌ ന്യായമാണുള്ളത്‌തോന്നുംപോലെ പ്രതിയാക്കാനാകില്ല ; കേന്ദ്ര ഏജൻസികൾക്ക്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമർശം ന്യൂഡൽഹികേന്ദ്ര അന്വേഷണ ഏജൻസികളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ഡൽഹി മദ്യനയ കേസിൽ ബിആർഎസ്‌ നേതാവ്‌ കെ കവിതയ്‌ക്ക്‌ ജാമ്യം അനുവദിച്ചു. സിബിഐക്കും ഇഡിക്കും തോന്നിയതുപോലെ ആൾക്കാരെ പ്രതികളാക്കാൻ കഴിയില്ലെന്ന്‌ ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്‌, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച്‌ തുറന്നടിച്ചു. പ്രതികളാക്കേണ്ടവരെ മാപ്പുസാക്ഷികളാക്കി മാറ്റിയത്‌ എന്തടിസ്ഥാനത്തിലാണെന്നും അന്വേഷണ ഏജൻസികളോട്‌ കോടതി ചോദിച്ചു. ‘വിചാരണ എപ്പോഴും ന്യായമായിരിക്കണം. കേസിൽ […]