Chapparappadav

വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം.

തടിക്കടവ്:തടിക്കടവ് ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികള്‍ക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നല്‍കിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം. ചിക്കൻ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളില്‍ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്. ഇവരില്‍ നൂറോളം പേർക്കാണ് രാത്രിയോടെ […]

Thaliparamba

ജീവകാരുണ്യ പദ്ധതി ‘സ്നേഹസ്പർശം’ ആരംഭിച്ചു.

തളിപ്പറമ്പ് : യൂത്ത് കോൺഗ്രസ്‌ തടിക്കടവ് നേതൃത്വം നൽകുന്ന ജീവകാരുണ്യ പദ്ധതി ‘സ്നേഹസ്പർശം’ ആരംഭിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി ഉദ്ഘാടനം ചെയ്തു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങൾക്ക് സഹായം നൽകുന്ന നേത്രാവതി മംഗള ഫെഡറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.” ചടങ്ങിൽ നിർധന രോഗികൾക്കുള്ള വീൽച്ചെയർ കൈമാറി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് റിൻസ് മാനുവൽ അധ്യക്ഷതവഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തംഗം ആൻസി സണ്ണി, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബ്ലെസ്സൻ ബെന്നി, ജോമി ദേവസ്യ, […]