ആശ പ്രവര്‍ത്തകരുടേത് രാഷ്ട്രീയ സമരമെന്ന് എ വിജയരാഘവന്‍
തിരുവനന്തപുരം:ആശ പ്രവര്‍ത്തകരുടേത് രാഷ്ട്രീയ സമരമെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളുകളുടെ ശമ്പളം സംസ്ഥാന സര്‍ക്കാര്‍ തരണമെന്ന് പറയുന്നത് വസ്തുതകളുമായി ബന്ധപ്പെട്ടതല്ലെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ അല്ല സമരത്തില്‍ വിഷയമാക്കിയിട്ടുള്ളതെന്നും 90% ആശാവര്‍ക്കര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. STORY HIGHLIGHT:A. Vijayaraghavan said that Asha activists’ political struggle