Kerala

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പുതുതായി 25 കേസുകളെടുത്ത് അന്വേഷണസംഘം

തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 25 കേസുകളെടുത്ത് അന്വേഷണസംഘം. എന്നാല്‍ മിക്ക കേസുകളിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. ഇതോടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട കേസുകളുടെയെണ്ണം അമ്ബത് പിന്നിട്ടു. ക്രൈംബ്രാഞ്ച് ആസ്ഥനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് 25 കേസുകളെടുത്തത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ലഭിച്ച പരാതികളില്‍ മാത്രമായിരുന്നു ഇതുവരെ കേസെടുത്തിരുന്നത്. റിപ്പോര്‍ട്ടിലെ മൊഴികള്‍ പലതും അവ്യക്തമാണെന്ന് പറഞ്ഞ് മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. കേസിലെ അതിജീവിതകളുടെ വിവരങ്ങള്‍ രഹസ്യമാക്കിവെക്കും. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. […]

Kerala

തലസ്ഥാനത്ത് ജലവിതരണം തടസ്സപ്പെടും; ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം:തലസ്ഥാനത്ത് വിവിധസ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടുവെള്ള വിതരണം തടസപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകള്‍ ആല്‍ത്തറ വഴുതക്കാട് റോഡില്‍ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി നടത്തുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ പൂര്‍ണമായും എന്നാല്‍ ചില സ്ഥലങ്ങൡ ഭാഗികമായും ജലവിതരണം തടസ്സപ്പെടും. നവംബര്‍ 2-ാം തീയ്യതി രാവിലെ എട്ടു മണി മുതല്‍ 3-ാം തീയ്യതി രാവിലെ എട്ടു മണി […]

Kannur

മഹിളാ കോണ്‍ഗ്രസ് രാപ്പകല്‍ സമരം അവസാനിച്ചു

കണ്ണൂർ:മഹിളാ കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിന് മുൻപില്‍ നടത്തിയ രാപകല്‍ സമരം സമാപിച്ചു. വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെ തുടങ്ങിയ സമരം വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് സമാപിച്ചത്. സമാപന സമ്മേളനം ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന അദ്ധ്യക്ഷ അഡ്വ. ജെബി മേത്തർ ഉദ്ഘാടനം ചെയ്തു . സത്യസന്ധനായ ഉദ്യോഗസ്ഥാനായ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളി വിട്ട പി. പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണെന്ന് സി […]

Kannur

പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പരിഷ്‍കാരം

ടൗണ്‍ റോഡിന്റെ പരിമിതി, റെയില്‍വേ അടിപ്പാലത്തിലെ കുരുക്ക്, കെ.എസ്.ടി.പി പാതയോരത്തെ പാർക്കിങ്, വഴിവാണിഭം തുടങ്ങിയ പ്രതികൂലാവസ്ഥയില്‍ രൂക്ഷമായ ഗതാഗത കുരുക്കനുഭവപ്പെടുന്ന പഴയങ്ങാടിയില്‍ ഗതാഗത പ്രശ്ന പരിഹാരത്തിനായി പൊലീസിന്റെയും പഞ്ചായത്തധികൃതരുടെയും നേതൃത്വത്തില്‍ യോഗം ചേർന്നു. മേഖലയില്‍ ഗതാഗതം ദുസ്സഹമായതിനാല്‍ പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാർ കണ്ണൂർ റൂറല്‍ എസ്.പിക്ക് നേരത്തേ പരാതി നല്‍കിയിരുന്നു. മാടായി, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ് അധികാരികള്‍, ഓട്ടോതൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, വ്യാപാര സംഘടന പ്രതിനിധികള്‍, റോട്ടറി ക്ലബ് ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തില്‍ ഗതാഗത […]

Education

സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

തളിപ്പറമ്പ:സീതി സാഹിബ് എച്ച് എസ് എസ് യൂണിറ്റ് സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ തളിപ്പറമ്പ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഐ പി ഷാജിപട്ടേരിയുടെ നേതൃത്വത്തിൽപോലീസുകാർ കേഡറ്റുകളെ സ്വീകരിച്ചു.സബ് ഇൻസ്പെക്‌ടർമാരായ സതീശൻ,ശശി, സജി, പവിത്രൻ, എ എസ് ഐമുഹമ്മദലി, സീനിയർ സിവിൽ പോലീസ്ഓഫീസർമാരും ഡ്രിൽഇസ്ട്രക്ടര്മാരുമായ പ്രസൂൺ ലാൽ,ബിന്ദു എന്നിവർ സ്റ്റേഷന്റെപ്രവർത്തനങ്ങളും പൊതുജനങ്ങൾക്ക്പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്നസേവനങ്ങളും വിശദീകരിച്ചു. കേഡറ്റുകൾസംശയ നിവാരണം നടത്തുകയുംആയുധങ്ങളെക്കുറിച്ചും അവയുടെപ്രവർത്തന രീതികളെക്കുറിച്ചുംമനസ്സിലാക്കി. പോലീസുകാർകേഡറ്റുകൾക്ക് മധുരം നൽകിയാണ്തിരിച്ചയച്ചത്.കമ്മ്യൂണിറ്റി പോലീസ്ഓഫീസർ കെ സി മുസ്ത‌ഫ,അഡീഷണൽ കമ്മ്യൂണിറ്റി […]

Thaliparamba

ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും

കണ്ണൂർ:ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രതിക്ക് പത്ത് വർഷം തടവും പിഴയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു. തളിപ്പറമ്ബ് സ്വദേശി പി.കെ. ഷഫീഖിനെയാണ് വടകര അഡീഷണല്‍ സെഷൻസ് ജഡ്‌ജ് വി.ജി ബിജു ശിക്ഷിച്ചത്.2023 ഫെബ്രുവരി 27 ന് സമീപത്തെ ഇറച്ചിക്കടയുടെ മുന്നില്‍ വച്ച്‌ 57.7 ഗ്രാം മെത്താഫിറ്റമിൻ സഹിതം എക്സൈസ് അറസ്റ്റ് ചെയ്‌തിരുന്നു. തളിപ്പറമ്ബ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ട‌ർ ഷിജില്‍ കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കണ്ണൂർ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറുടെ ചുമതലയുണ്ടായിരുന്ന […]

Education

പാനൂർ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബർ 29 മുതൽ

കണ്ണൂർ:പാനൂർ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഒക്ടോബർ 29,30 നവംബർ 1, 2 തീയ്യതികളില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ നടക്കും.പത്തു വേദികളിലായി നടക്കുന്ന കലോത്സവം 29 ന് രാവിലെ 9 30ന് കെപി മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ അദ്ധ്യക്ഷത വഹിക്കും. ചലചിത്ര താരം നീഹാരിക എസ്.മോഹൻ മുഖ്യാ തിഥിയായി പങ്കെടുക്കും.നവംബർ രണ്ടിന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ഡി.ഡി.ഇ മഹേശ്വരി പ്രസാദ് […]

Travel

ട്രെയിൻ യാത്രക്കാര്‍ക്ക് ഇത് ആശ്വാസം; ഷൊര്‍ണുര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും

കണ്ണൂർ:ഷൊർണുർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയില്‍ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി. ഇതിന് മുൻപ് ഈ ട്രെയിനിന്റെ സർവീസ് ജൂലൈയില്‍ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. ആ ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനല്‍കി ഇപ്പോള്‍ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതല്‍ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. ഇതിന് മുൻപ് കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത അവസ്ഥയായിരുന്നു. റെയില്‍വേയുടെ ഈ അവഗണന വരുമാനക്കണക്കുകളില്‍ മലബാർ ഏറെ മുന്നിട്ട് […]

Kannur

ദിവ്യയെ പിടികൂടാത്തത് പി.ശശിയുടെ നിര്‍ദേശപ്രകാരം’: കെ. സുധാകരൻ

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പിടികൂടാത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ നിർദേശപ്രകാരമാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. പി.പി ദിവ്യക്ക് സ്വാർത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് എഡിഎമ്മിന്‍റെ യാത്രയയപ്പില്‍ പ്രകടിപ്പിച്ചതെന്നും സുധാകരൻ ആരോപിച്ചു. വിഷയത്തില്‍ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുന്നില്ല. മുകളില്‍ നിന്നും നിർദേശം കിട്ടാതെ പോലീസ് അനങ്ങില്ലെന്നും കെ.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു. STORY […]

Thaliparamba

തളിപ്പറമ്പയിൽ പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല

തളിപ്പറമ്പ :കാല്‍പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് പുലിയുടെ സാന്നിദ്ധ്യം വനംവകുപ്പ് സ്ഥിരീകരിച്ച കണികുന്ന് പ്രദേശത്ത് വകുപ്പ് ഉത്തരമേഖലാ മേധാവിയും ജില്ലാ മേധാവിയും സന്ദർശനം നടത്തി. ഉത്തരമേഖല വനം മേധാവി കെ.എസ് ദീപ, ഡി.എഫ്.ഒ എസ്.വൈശാഖ് എന്നിവരാണ് പരിശോധന നടത്തിയത്. തളിപ്പറമ്ബിന് സമീപത്തെ വിവിധ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായുള്ള വിവരങ്ങളും നാടിനെ ആശങ്കയിലാക്കുകയാണ്. എന്നാല്‍, വനം വകുപ്പ് ആർ.ആർ ടീം, ഉദ്യോഗസ്ഥർ, വാച്ചർമാർ എന്നിവരുടെ പരിശോധനയിലും ഡ്രോണ്‍ പരിശോധനയിലും പുലിയെ സംബന്ധിച്ച യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാട് […]