Kannur

എം.ഡി.എം.എ പിടികൂടി; ബംഗാള്‍ സ്വദേശിനിയും യുവാവും അറസ്റ്റില്‍

കണ്ണൂർ:ബംഗളൂരുവില്‍ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാള്‍ സ്വദേശിനി സല്‍മ കാടൂണ്‍ (30) എന്നിവർ അറസ്റ്റിലായി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പോലീസും ചേർന്ന് കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. പൊലീസ് കണ്ണൂർ റൂറല്‍ ജില്ലയില്‍ […]

Kannur

ഇനിയും പലതും പുറത്ത് വരുമെന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂർ:എ.ഡി.എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലേക്ക് പി.പി.ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച്‌ ജില്ലാ കളക്ടർ അരുണ്‍ കെ.വിജയൻ. കണ്ടുവെന്നത് ദിവ്യയുടെ വാദം മാത്രം. ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അതോടെ വ്യക്തത വരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രോസിക്യൂഷൻ വാദത്തില്‍ മൊഴിയിലെ കുറച്ചു ഭാഗങ്ങള്‍ വന്നിട്ടുണ്ട്. സത്യം പുറത്തുവരണമെന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. ഓരോ ഘട്ടത്തിലും പറയാൻ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതികളുണ്ട്. യാത്രഅയപ്പിനു ശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോയെന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, അതേസമയം, പൊലിസ് […]

Kannur

പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാര്‍ട്ടി നടപടി ഉടനുണ്ടാകില്ല!

കണ്ണൂർ:പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടൻ ഇല്ലെന്ന് തീരുമാനം. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികള്‍ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരില്‍ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ദിവ്യ നിലവില്‍ ഒളിവിലാണ്. കോടതി ഉത്തരവ് വരുന്നത് വരെ ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയേക്കില്ലെന്നാണ് സൂചന. മുന്‍കൂർ ജാമ്യേപേക്ഷയിലെ ഉത്തരവിന് ശേഷമായിരിക്കും കാര്യത്തില്‍ തീരുമാനമുണ്ടാകുക എന്നാണ് വിവരം. ദിവ്യ നല്‍കിയ മുൻകൂർ […]

Pariyaram

പൊലീസ് സ്‌റ്റേഷന് മുന്നില്‍ സത്യാഗ്രഹവുമായി എണ്‍പതുകാരി

പരിയാരം:ജീവിതസമ്ബാദ്യമായ രണ്ടുലക്ഷം രൂപ ചതിയില്‍ തട്ടിയെടുത്ത അയല്‍വാസിക്കെതിരെ നടപടിയാവശ്യപ്പെട്ട് എണ്‍പതുകാരി പരിയാരം പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹസമരം ആറു ദിവസം പിന്നിട്ടു. ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ പള്ളിക്ക് സമീപത്തെ തെങ്ങുവളപ്പില്‍ വീട്ടില്‍ എല്‍സിയാണ് പ്ലക്കാർഡുമേന്തി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്. വാർദ്ധക്യസംബന്ധമായ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്ന തനിക്ക് മരുന്നിന് പോലും പണമില്ലാത്ത അവസ്ഥയില്‍ തുക തിരിച്ചെടുത്ത് നല്‍കണമെന്നാണ് എല്‍സിയുടെ ആവശ്യം. 2022 ജൂണ്‍ 22ന് രണ്ടു ലക്ഷം അയല്‍ക്കാരന്റെ മകളുടെ ഭർത്താവിന്റെ വ്യാപാരം […]

Kannur

ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.

കൊച്ചി:ആലുവയില്‍ ജിം ട്രെയ്‌നറെ കൊലപ്പെടുത്തിയ കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി സാബിത്ത് ആണ് ആലുവയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ജിം ഉടമയായ കൃഷ്ണപ്രതാപിനെ (25 വയസ്സ്) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചെമ്ബൂച്ചിറയില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ആലുവ ചുണങ്ങുംവേലിയില്‍ ഫിറ്റ്നെസ് സെന്റര്‍ നടത്തുകയാണ് ഇയാള്‍. ജിം നടത്തിപ്പുകാരനായ കൃഷ്ണപ്രതാപിന്റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്ബത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും […]

Thaliparamba

മാര്‍ക്കറ്റ്‌റോഡ് ഇന്റര്‍ലോക്ക് ചെയ്തതും നവീകരിച്ച ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ മാര്‍ക്കറ്റ് റോഡ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനവും നവീകരിച്ച മുനിസിപ്പല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റ് റോഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സില്‍ സി.നുബ്‌ല അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എന്‍ജിനീയര്‍ വി. വിമല്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി.മുഹമ്മദ് നിസാര്‍, കെ.പികദീജ, എം.കെ.ഷബിത, പി.റജുല, കൗണ്‍സിലര്‍മാരായ കൊടിയില്‍ സലീം, ഇ.കുഞ്ഞിരാമന്‍, പി.മുഹമ്മദ് ഇഖ്ബാല്‍, കെ.എസ. റിയാസ്. എന്നിവര്‍ സംസാരിച്ചു. […]

Kannur

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി. കണ്ണൂർ:മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടികാട്ടി.  അതേസമയം, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം […]

Travel

സംസ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം:സം സ്ഥാനത്തെ ആംബുലന്‍സുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തി സർക്കാർ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ആംബുലന്‍സിന് താരിഫ് പ്രഖ്യാപിക്കുന്നത്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സിന് 10 കിലോമീറ്ററില്‍ 2,500 രൂപയും സി ലെവല്‍ ആംബുലന്‍സിന് 1,500 രൂപയും ബി ലെവല്‍ ആംബുലന്‍സിന് 1000 രൂപയുമാണ് മിനിമം ചാര്‍ജ്. ഐസിയു സംവിധാനം ഉള്ള ആംബുലന്‍സ് അധിക കിലോമീറ്ററിന് 50 രൂപയും മറ്റുള്ളവയ്ക്ക് 40, 30 രൂപ വീതവും ഈടാക്കും. […]

Chapparappadav

ഓർമ്മയോരം – 2024 പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ഓർമ്മയോരം – 2024 പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു ചപ്പാരപ്പടവ് :ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ 2001 – 2002 എസ്‌ എസ്‌ എൽ സി ബാച്ച് വിദ്യാർത്ഥികൾ,  “ഓർമ്മയോരം” എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. വിദ്യാർത്ഥി ജീവിതത്തിലെ ഗൃഹാതുര ഓർമ്മകൾ പങ്കുവെച്ചും പഴയ സഹപാഠികളുമായുള്ള സൗഹൃദം പുതുക്കിയും പ്രിയ ഗുരുക്കൻമാരെ ആദരിച്ചും കലാ വിരുന്നൊരുക്കിയും നടന്ന സംഗമത്തിന്  ചപ്പാരപ്പടവ് സ്കൂൾ സാക്ഷ്യം വഹിച്ചു. ആർച്ച അനിൽ, അന്വയ അനിൽ എന്നിവർ പ്രാർത്ഥനാഗാനം ആലപിച്ചു. നിജില എ.വി […]

Kerala

ലൈംഗികാതിക്രമ കേസ്: മുകേഷ് അറസ്റ്റില്‍

ലൈംഗികാതിക്രമ കേസില്‍ നടന്‍ മുകേഷ് അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ നേരത്തെ വന്നിരുന്നു. അതേസമയം മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. രാവിലെ 10:15 മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഭിഭാഷകന്റെ കൂടെയാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. മുകേഷ് നല്‍കിയ മൊഴികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌തെടുത്തിട്ടുണ്ട്. ആലുവ […]