Kannur

പത്ത് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം തടവും പിഴയും

തളിപ്പറമ്പ : ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ 10 വയസുകാരിയായ പെൺകുട്ടിയെ ലൈഗീംഗമായി പീഡിപ്പിച്ച കേസിൽ യുവാവിന് നാൽപ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പുളിങ്ങോം  പാലം തടം കോളനിയിലെ പള്ളിവീട്ടിൽ സുനിൽ (31)നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ .രാജേഷ് ശിക്ഷിച്ചത്. 2017 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂർ സി.ഐ ആയിരുന്ന എംപി ആസാദ് ആണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത്. ചെറുപുഴ എസ്.ഐ  എം […]

Tourism

ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

കണ്ണൂർ:കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും   ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വീഡിയോയുടെ  ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെ. സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോ/ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. ഇതോടൊപ്പം കണ്ണൂരിലെ സവിശേഷതകളും ഫ്രെയിമിൽ പകർത്തി മത്സരത്തിൽ പങ്കാളിയാവാം. വീഡിയോകളും ഫോട്ടോകളും  പേര് , മൊബൈൽ നമ്പർ എന്നിവ സഹിതം kannurwtd@gmail.com എന്ന […]

Thaliparamba

എം.സൗദാമിനി സി.പി.എം.തോട്ടാറമ്പ് ബ്രാഞ്ച് സെക്രട്ടെറി

തളിപ്പറമ്പ് : സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് സമ്മേളനം  തോട്ടാറമ്പിൽ  നടന്നു. എം. രവിയുടെ അധ്യക്ഷതയിൽ  ചേർന്ന സമ്മേളനം സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം ഒ. സുഭാഗ്യം ഉദ്ഘാടനം ചെയ്തു. പി.ജി. ശൈലജ  അനുശോചന പ്രമേയവും എം. സൗദാമിനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. രാഘവൻ, ടി.വി വിനോദ്,  പി.വത്സല എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എം. സൗദാമിനിയെ തിരഞ്ഞെടുത്തു. STORY HIGHLIGHTS:M. […]

Kannur

സംസ്ഥാനത്ത്‌ കൂടുതൽ
മഴ ലഭിച്ചത്‌ കണ്ണൂരിൽ

കണ്ണൂർ:ഈ കാലവർഷത്തിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂർ ജില്ലയിൽ. 2750.6 മില്ലീമീറ്റർ. ജൂൺ ഒന്ന് മുതൽ സപ്തംബർ മൂന്ന് വരെയുള്ള കണക്കാണിത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മഴ കിട്ടിയ ജില്ല മേഘാലയയിലെ ഈസ്റ്റ്‌ ഖാസി ഹില്ലാണ്‌. 4838.1 മില്ലി മീറ്റർ. രാജ്യത്ത്‌ കണ്ണൂർ 12ാം സ്ഥാനത്തും കാസർകോട്‌ 26ാം സ്ഥാനത്തുമാണ്. മഴക്കണക്കിൽ കോഴിക്കോട്‌ ജില്ല (33), തൃശൂർ (43), മലപ്പുറം (53), കോട്ടയം (54), വയനാട്‌ (60), ഇടുക്കി (61) ജില്ലകളും ആദ്യ നൂറിന് […]

Education

സെപ്റ്റംബർ 05:
അധ്യാപക ദിനം

മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പം മനസില്‍ പതിഞ്ഞുപോയ സംസ്‌കാരമാണ് നമ്മുടേത്. അനുഭവ ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ഒക്കെ ബലത്തിലാണ് ഒരു അധ്യാപകൻ നമ്മള്‍ക്ക് വിദ്യ ഉപദേശിച്ചു നല്‍കുന്നത്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും ഓർത്താലും ഒന്നും മതിയാവില്ല. തത്സമയ വാർത്ത /അത്തരത്തില്‍ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും അവരുടെ ത്യാഗവും ഒക്കെ ഓർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അധ്യാപക ദിനം എന്ന ആഘോഷം. ആഗോള തലത്തില്‍ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ […]

Tech

നമ്മൾ പറയുന്നതെല്ലാം ഫോൺ കേൾക്കും, പരസ്യക്കാർക്ക് കൊടുക്കും; സ്ഥിരീകരിച്ച് മാര്‍ക്കറ്റിങ് സ്ഥാപനം.

നമ്മൾ പറയുന്നതെല്ലാം ഫോൺ കേൾക്കും, പരസ്യക്കാർക്ക് കൊടുക്കും; സ്ഥിരീകരിച്ച് മാര്‍ക്കറ്റിങ് സ്ഥാപനം. സ്മാര്‍ട്‌ഫോണുകള്‍ നമ്മളെ കേള്‍ക്കുന്നുണ്ടോ എന്നത് ഏറെ കാലമായുള്ള സംശയമാണ്. ചിലപ്പോഴൊക്കെ നമ്മളുടെ സംസാരത്തില്‍ വന്നിട്ടുള്ള ചില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടത് നമ്മളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ഇത് ഫോണ്‍ നമ്മള്‍ പറയുന്നത് കേള്‍ക്കുന്നത് കൊണ്ടാണെന്ന് പറയാറുണ്ട്. എന്നാല്‍ ആ സംശയം ശരിവെക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. സ്മാര്‍ട്‌ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് എന്ന മാര്‍ക്കറ്റിങ് സ്ഥാപനം. […]

Tourism

ഓണതിന് കറങ്ങാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി

കണ്ണൂർ: ഓണം ആഘോഷിക്കാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. ഓണത്തോടനുബന്ധിച്ച് ആകർഷകമായ വിവിധ ടൂർ പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയത്. ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽ മല, റാണിപുരം, കോഴിക്കോട് പാേക്കജുകൾക്കു പുറമെ കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർഥാടന യാത്രയും ഇപ്രാവശ്യമുണ്ട്. ഇടവേളക്ക് ശേഷം ഗവി യാത്ര മൂന്ന് മാസത്തെ ഇടവേളക്കുശേഷം ഗവി യാത്ര പുനരാരംഭിച്ചു. സെപ്റ്റംബർ 16, 20 തീയതികളിൽ കണ്ണൂരിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് 19, 23 തീയതികളിൽ പുലർച്ച ആറിന് കണ്ണൂരിലെത്തുന്ന പാക്കേജിൽ […]

Tech

യുപിഐ സർക്കിൾ എത്തി: ഇനി ബാങ്ക് അ‌ക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താം

ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അ‌ക്കൗണ്ട് ഉപയോഗിച്ച് അ‌യാളുടെ അനുമതിയോടെയോ അയാൾ ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റൊരാൾക്കാണ് ഇത്തരത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ കഴിയുക. യുപിഐ അക്കൗണ്ട് ഉള്ള ആൾ പ്രൈമറി യൂസർ ആയിരിക്കും. ഇയാൾ ചുമതലപ്പെടുത്തുന്ന രണ്ടാമത്തെയാൾ സെക്കൻഡറി യൂസറും. ഇപ്പോൾ രണ്ട് […]

Business

മദ്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു.

ആഗോള തലത്തില്‍ ഇന്ത്യന്‍ മദ്യത്തിന് ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ മദ്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. വരുംവര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 2023-24ല്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയത്. […]

Auto Mobile

ജനപ്രിയ ജാവ 42 എഫ്‌ജെ 350 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു.

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ജനപ്രിയ 42 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജാവ 42 എഫ്‌ജെ 350 എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് 42 നെ അപേക്ഷിച്ച് അഗ്രസ്സീവ് ഡിസൈന്‍ ആണ് ഇതിന് നല്‍കിയിരിക്കുന്നത്. ടിയര്‍ ഡ്രോപ്പ് ഇന്ധന ടാങ്കില്‍ ജാവ ബ്രാന്‍ഡ് എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട എന്‍ജിനുമായാണ് എഫ്‌ജെ 350 വരുന്നത്. വില 1.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ആരംഭിക്കും. കാഴ്ചയിലും സാങ്കേതിക സവിശേഷതകളിലും പരിഷ്‌കരിച്ച ജാവ […]