ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്റലിജൻസ്’ഇന്ത്യയിലേക്ക്
ഡല്‍ഹി: ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്റലിജൻസ്’ ഏപ്രില്‍ ആദ്യവാരം മുതല്‍ ഇന്ത്യൻ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ഐഒഎസ് 18.4 അപ്‌ഡേറ്റിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകുന്നത്. തിരഞ്ഞെടുത്ത ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് കമ്ബനി കൊണ്ട് വന്നിരിക്കുന്നത്. വ്യക്തിഗത ഇന്റലിജൻസ് സംവിധാനമായ ആപ്പിള്‍ ഇന്റലിജൻസ് ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഉള്‍പ്പെടെ കൂടുതല്‍ ഭാഷകളില്‍ ഉടൻ ലഭ്യമാകുമെന്നും സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി പ്രാദേശികവല്‍കരിച്ച ഇംഗ്ലീഷ് ലഭിക്കുമെന്നും ആപ്പിള്‍ […]