Kannur Travel

മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു.

കണ്ണൂർ:മഴ ശക്തമായതോടെ ജൈവവൈവിധ്യങ്ങളുടെ കലവറയായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു. കർക്കടക മാസം തുടക്കത്തില്‍തന്നെ ഇവിടെ നീലപ്പൂക്കള്‍ വിരിഞ്ഞു. പാറനീലപ്പൂ, കൃഷ്ണപ്പൂ, തുമ്ബപ്പൂ എന്നിവയും ഇവിടെ വിരിയാറുണ്ട്. ഡ്രൊസെറ ഇൻഡിക (drosera indica) എന്ന പേരിലറിയപ്പെടുന്ന ഇരപിടിയൻ സസ്യം മുതല്‍ മുക്കുറ്റി, വിഷ്ണുക്രാന്തി ഉള്‍പ്പെടെയുള്ള സസ്യങ്ങള്‍കൊണ്ട് അനുഗ്രഹീതമാണ് മാടായിപ്പാറ. ഏഴിമലയുടെ.താഴ് വരയിലെ വസന്തം ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ദേശാടനപക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയായ മാടായിപ്പാറയില്‍ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി ഗവേഷണ വിദ്യാർഥികള്‍ ഉള്‍പ്പെടെ നിരവധിപ്പേർ എത്താറുണ്ട്. വൈവിധ്യമാർന്ന മുന്നൂറോളം […]

Kannur Thaliparamba

മദ്യവുമായി തളിപ്പറമ്പ സ്വദേശി അറസ്റ്റില്‍

കണ്ണൂർ:കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ എക്‌സൈസ് വകുപ്പും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധയില്‍ 34.560 ലിറ്റർ കർണാടക മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. 192 ടെട്രാ പായ്ക്കറ്റ് മദ്യവുമായി തളിപ്പറമ്ബ് കൂവേരിയിലെ കെ.എം.ഗോവിന്ദനാണ് അറസ്റ്റിലായത്. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ.സന്തോഷിന്റെയും ആർ.പി.എഫ് ,എസ്‌.ഐ എൻ.കെ. ശശിയുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്നാം നമ്ബർ പ്ലാറ്റ് ഫോമില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കർണാടകയില്‍ നിന്നും ട്രെയിനില്‍ കടത്തി കൊണ്ടുവന്നതായിരുന്നു മദ്യം. പരിശോധകസംഘത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് […]

Kannur

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു.

കണ്ണൂർ:കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന്‍ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ വീണ് പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തലയില്‍ വടി കൊണ്ടുള്ള […]

Kannur

ആറാം വര്‍ഷവും ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍

ആറാം വര്‍ഷവും ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍; പറന്നുയരാനാവാതെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കണ്ണൂർ:ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണതോടെ ഉയർന്നു പറക്കാനാവാതെ ചിറക് തളർന്ന് കണ്ണൂർ രാജ്യാന്തരവിമാനത്താവളം. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഓരോ ദിവസവും വൻ കടബാധ്യതയിലുടെ ഇഴഞ്ഞു നീങ്ങുന്ന വടക്കൻ കേരളത്തിലെ നവാഗത വിമാനത്താവളം അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. സ്വന്തമായി ഒരു വിമാനത്താവളമെന്ന വടക്കേമലബാറുകാരുടെ ചിരകാലസ്വപ്‌നം പൂവണിഞ്ഞ് ആറാം വര്‍ഷങ്ങളായിട്ടും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്ബനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിഞ്ഞു […]

Education

എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു.

തിരുവനന്തപുരം :എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് നിര്‍ബന്ധമാക്കും. ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്. മൂന്ന് അധ്യയന വര്‍ഷം കൊണ്ട് ഹൈസ്‌കൂള്‍ തലത്തിലെ എല്ലാ ക്ലാസുകളിലും സബജക്‌ട് മിനിമം നടപ്പാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ കുട്ടികള്‍ പിന്നില്‍ പോകുന്നത് […]

Thaliparamba

തളിപ്പറമ്പ സർ സയ്യിദ് കോളേജ് എൻ എസ് എസ് “കാരുണ്യ ഭവനം” രണ്ടാം ഭവന നിർമാണ പ്രവർത്തനത്തിന് തുടക്കമായി

തളിപ്പറമ്പ : സർ സയ്യിദ്‌ കോളേജ് എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ നേതൃത്വത്തിൽ കണ്ണുർ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ കുറ്റിയടിക്കൽ കർമ്മം കുറുമാത്തൂർ ചൊർക്കളയിൽ നടന്നു.സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹ്മൂദ്‌ അള്ളാംകുളം, കണ്ണൂർ യൂണിവേഴ്സിറ്റി DSS ഡോ.നഫീസ ബേബി, കോളേജ് പ്രിൻസിപ്പാൾ ഡോ.ഇസ്മാഈൽ ഓലായിക്കര, ഡോ.എ കെ അബ്ദുസലാം, എൻ എസ് എസ്‌ സ്റ്റാഫ്‌ കോർഡിനേറ്റർമാരായ ഡോ. പി പി സിറാജ്, പ്രൊഫ. എൻ ബുഷ്‌റ, സി പി […]

Business

എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു.

യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി രണ്ടു പുതിയ ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഇതില്‍ ചേരാവുന്നതാണ്. എല്‍ഐസി യുവ ടേം/ ഡിജി ടേം, യുവ ക്രെഡിറ്റ് ലൈഫ് / ഡിജി ക്രെഡിറ്റ് ലൈഫ് എന്നി പേരുകളിലാണ് പുതിയ പോളിസികള്‍. വായ്പ തിരിച്ചടവില്‍ ടേം ഇന്‍ഷുറന്‍സും സുരക്ഷയും ഉറപ്പാക്കുന്ന പ്ലാനുകളാണിത്. യുവ ടേം/ ഡിജി ടേം ഒരു നോണ്‍ പാര്‍, നോണ്‍ ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത പ്യുവര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ […]

Auto Mobile

ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് അവതരിപ്പിച്ചു.

ഡൽഹി:ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ സിഎന്‍ജി ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി പുതിയ ഗ്രാന്‍ഡ് ഐ10 നിയോസ് ഹാച്ച്ബാക്ക് അവതരിപ്പിച്ചു. ഇത് മാഗ്ന, സ്‌പോര്‍ട്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. പുതിയ ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജി ഡ്യുവല്‍ സിലിണ്ടറിന് യഥാക്രമം 7.75 ലക്ഷം രൂപയും സ്‌പോര്‍ട്‌സ് 8.30 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. സിംഗിള്‍ സിലിണ്ടര്‍ സിഎന്‍ജി, സാധാരണ പെട്രോള്‍ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഹാച്ച്ബാക്കിന്റെ ഇരട്ട സിലിണ്ടര്‍ സിഎന്‍ജി […]

Business

ബോബി ചെമ്മണൂർ ഇൻ്റർനാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം  ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു.

കണ്ണൂർ:161 വർഷത്തെ വിശ്വസ്ത പാരമ്ബര്യമുള്ള ബോബി ചെമ്മണൂർ ഇൻ്റർനാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂർ ആലക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ആഗസ്ത് 7 ബുധനാഴ്ച രാവിലെ 10.30ന് ബോചെയും ചലച്ചിത്രതാരം ഹണിറോസും ചേർന്ന് നിർവഹിക്കും. സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്‍പ്പന കെ. സുധാകരന്‍ (എം.പി. കണ്ണൂര്‍), ഡയമണ്ട് ആദ്യ വില്‍പ്പന എം. സജീവ് ജോസഫ് (എം.എല്‍.എ., ഇരിക്കൂര്‍) എന്നിവര്‍ നിര്‍വ്വഹിക്കും. ജോജി കന്നിക്കാട്ട് (പ്രസിഡന്റ്, ആലക്കോട് പഞ്ചായത്ത്), നിഷ (വാര്‍ഡ് മെമ്ബര്‍), ജോണ്‍ പടിഞ്ഞാത്ത് (പ്രസിഡന്റ്, AKGSA), കെ.എം. […]

Business

150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായിഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍

കണ്ണൂർ:വൈവിധ്യമാര്‍ന്ന ഫാഷന്‍ ഡിസൈനില്‍ പുതുതലമുറയെ ആകര്‍ഷിച്ചു വരുന്ന ഓണം സീസണില്‍ വിപണിയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങി സര്‍ക്കാര്‍ സ്ഥാപാനമായ ഖാദി ബോര്‍ഡ്. ഈ വര്‍ഷം ഖാദിബോര്‍ഡ് 150 കോടിയുടെ വില്‍പ്പന ലക്ഷ്യമിടുന്നതായിഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ കണ്ണൂര്‍ ഖാദിഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പയ്യന്നൂര്‍ ഖാദി കേന്ദ്രം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലായി 30 കോടി വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഓണം വില്‍പ്പനയിലൂടെ 24 കോടിയാണ് ലക്ഷ്യമിടുന്നത്. കണ്ണൂരില്‍ ഓണം ഖാദിമേള ഓഗസ്റ്റ് എട്ടിന് തുടങ്ങും. കണ്ണൂര്‍ ഖാദി […]