Kerala

രാജേഷ് ചന്ത്രശേഖറിനെ  വിമർശിച്ച് വി ഡി സതീശൻ

തിരുവനന്തപുരം:രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വേറെ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ലെന്ന് പറഞ്ഞ സതീശന്‍ സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും സതീശന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. STORY HIGHLIGHT:VD Satheesan criticizes Rajesh Chantrasekhar

Kannur World

ഹറമില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ റഹീമ ഉമ്മാനെ കണ്ടെത്തി

മക്ക:മക്കള്‍ക്കൊപ്പം ഉംറ തീർഥാടനത്തിന് എത്തി മക്കയില്‍ കാണാതായ കണ്ണൂർ സ്വദേശിനിയെ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്ബ് ഉള്ളിവീട്ടില്‍ റഹീമയെ(60)ആണ് നാല് ദിവസത്തെ തിരച്ചിലിന് ഒടുവില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായ ഇവർക്ക് വേണ്ടി മകനും പ്രവാസികള്‍ ആയ കുടുംബവും മക്കയിലെ വിവിധ മലയാളി സംഘടനകളും തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇന്നലെ രാത്രിയോടെ ആണ് ഹറമിന് അടുത്ത് വെച്ച്‌ റഹീമ ഉമ്മാനെ കണ്ടെത്തിയത്. ബഹ്റൈനില്‍ നിന്ന് അഞ്ച് ദിവസം മുമ്ബ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പില്‍ ആണ് റഹീമ മക്കയില്‍ […]

Kerala

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍.

തിരുവനന്തപുരം:ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. STORY HIGHLIGHT:Clash between militants and security forces in Jammu and Kashmir’s Katwa district.

Kerala

സിപിഎം നേതാവിന് സസ്പെൻഷൻ

തിരുവനന്തപുരം:നഴ്സിംഗ് അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികള്‍ ആണ് ഇയാള്‍ക്കെതിരെ പാര്‍ട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്. STORY HIGHLIGHT:CPM leader suspended

Kerala

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍

തിരുവനന്തപുരം:ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ചു കയറി ഭകതര്‍. പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ചു കയറിയത്. സ്ഥലത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറാന്‍ അനുവദിക്കണമെന്ന് എസ്എന്‍ഡിപിയും ശിവഗിരി മഠവും മുന്‍പു ആവശ്യപ്പെട്ടിരുന്നു STORY HIGHLIGHT:Devotees enter the Devaswom board temple wearing shirts

Kerala

ബിജെപിയെ കുറിച്ച് സംസാരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. STORY HIGHLIGHT:K Surendran talking about BJP

Uncategorized

രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി.

തിരുവനന്തപുരം:രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്നും അവര്‍ പറഞ്ഞു STORY HIGHLIGHT:Rajeev Chandrasekhar has proven his ability, says BJP.

Kerala

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും.

തിരുവനന്തപുരം:മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്. STORY HIGHLIGHT:Rajeev Chandrasekhar will be the state president of BJP.

Kerala

കെ  ഇ ഇസ്മയിലിന് സസ്പെൻഷൻ

തിരുവനന്തപുരം:താന്‍ വളര്‍ത്തിക്കൊണ്ടുവന്ന കുട്ടികള്‍ എണ്‍പത്തിയഞ്ചാം വയസ്സില്‍ തനിക്കു തന്ന അവാര്‍ഡാണ് സസ്പെന്‍ഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. സിപിഐയില്‍നിന്ന് ആറു മാസത്തെ സസ്പെന്‍ഷന്‍ നേരിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അന്തരിച്ച മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ ഇ ഇസ്മയില്‍ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഖേദമില്ലെന്നും പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞതെന്നും അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ലെന്നും പാര്‍ട്ടി നടപടി  എന്നോ പ്രതീക്ഷിച്ചതാണെന്നും എന്തു കൊണ്ട് വൈകി […]

Kerala

ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം.

തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ സമരം ന്യായമെന്ന് പ്രതിപക്ഷം. സമരക്കാരെ സര്‍ക്കാര്‍ പുച്ഛിക്കുന്നുവെന്നും സമരം ഒത്തുതീര്‍പ്പാര്‍ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും തുടര്‍ ചര്‍ച്ചകളിലൂടെ സമരം തീര്‍ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രിയുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് പ്രതിപക്ഷം അറിഞ്ഞത്. പക്ഷെ കണ്ടില്ലെന്നും അപ്പോയിന്മെന്റ് ചോദിച്ചതിനെക്കുറിച്ച് ആരോഗ്യ മന്ത്രിയാണ് വിശദീകരിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ത്തി ഇറങ്ങിപ്പോക്കിന് തൊട്ടു മുമ്പ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിന് സമീപമെത്തി പ്രതിഷേധിക്കുകയും ചെയ്തു. STORY HIGHLIGHT:The opposition says the […]