Kerala

സുഭദ്ര കൊലപാതകം : ശര്‍മിളയും മാത്യൂസും ഒളിവില്‍ കഴിഞ്ഞത് കൊച്ചിയില്‍

കൊച്ചി:കടവന്ത്ര സ്വദേശിനി സുഭദ്രയെ കലവൂരില്‍ വെച്ച്‌ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസിലെ പ്രതികളായ മാത്യൂസും ശര്‍മിളയും ഒളിവില്‍ കഴിഞ്ഞിരുന്നത് കൊച്ചിയില്‍. കൊലപാതകത്തിന് പിന്നാലെ കര്‍ണാടകയിലെ ഉഡുപ്പിയിലേക്ക് കടന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തുകയും കൊച്ചിയില്‍ തങ്ങുകയുമായിരുന്നു. കേസില്‍ കാട്ടൂര്‍ പള്ളിപ്പറമ്ബില്‍ മാത്യൂസ് ( നിഥിന്‍ -35), ഭാര്യ കര്‍ണാടക ഉഡുപ്പി സ്വദേശിനി ശര്‍മിള ( 52) എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഭദ്രയെ കാണാനില്ലെന്ന പരാതിയില്‍ കഴിഞ്ഞ മാസം ഏഴിനാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അന്വേഷണം […]

Kerala

അന്‍വറിന് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി

അന്‍വര്‍ എംഎല്‍എക്ക് പിന്നില്‍ ബാഹ്യശക്തികളെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എഡിജിപി പ്രത്യകേ അന്വേഷണ സംഘത്തലവനായ ഡിജിപിക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ അവസരം വേണമെന്നും എംആര്‍ അജിത് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കെതിരെ നടപടി എടുത്തതിനാലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം അജിത് കുമാര്‍ നിഷേധിച്ചു. അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞ് ആരോപണം ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉന്നയിച്ചവര്‍ക്കെതിരെ […]

India

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ജാമ്യം. സിബിഐ കേസില്‍ സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. അനന്തകാലം ജയിലില്‍ ഇടുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആറുമാസത്തിന് ശേഷമാണ് അരവിന്ദ് കെജരിവാളിന് ജാമ്യം ലഭിക്കുന്നത്. ഈ കേസില്‍ ഇതുവരെ നാലുകുറ്റപത്രമാണ് ഇതുവരെ സമര്‍പ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകും. അതുവരെ […]

Kerala

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി.

വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. കൊച്ചി: മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിൽ വാഹനങ്ങളിൽ സേഫ്റ്റി ഗ്ലേസിങ് ഉപയോഗിത്താൻ അനുവദിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും […]

Kannur

പത്ത് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം തടവും പിഴയും

തളിപ്പറമ്പ : ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ 10 വയസുകാരിയായ പെൺകുട്ടിയെ ലൈഗീംഗമായി പീഡിപ്പിച്ച കേസിൽ യുവാവിന് നാൽപ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പുളിങ്ങോം  പാലം തടം കോളനിയിലെ പള്ളിവീട്ടിൽ സുനിൽ (31)നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ .രാജേഷ് ശിക്ഷിച്ചത്. 2017 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂർ സി.ഐ ആയിരുന്ന എംപി ആസാദ് ആണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത്. ചെറുപുഴ എസ്.ഐ  എം […]

Tourism

ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

കണ്ണൂർ:കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും   ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വീഡിയോയുടെ  ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെ. സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോ/ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. ഇതോടൊപ്പം കണ്ണൂരിലെ സവിശേഷതകളും ഫ്രെയിമിൽ പകർത്തി മത്സരത്തിൽ പങ്കാളിയാവാം. വീഡിയോകളും ഫോട്ടോകളും  പേര് , മൊബൈൽ നമ്പർ എന്നിവ സഹിതം kannurwtd@gmail.com എന്ന […]

Thaliparamba

എം.സൗദാമിനി സി.പി.എം.തോട്ടാറമ്പ് ബ്രാഞ്ച് സെക്രട്ടെറി

തളിപ്പറമ്പ് : സി.പി.എം തോട്ടാറമ്പ് ബ്രാഞ്ച് സമ്മേളനം  തോട്ടാറമ്പിൽ  നടന്നു. എം. രവിയുടെ അധ്യക്ഷതയിൽ  ചേർന്ന സമ്മേളനം സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം ഒ. സുഭാഗ്യം ഉദ്ഘാടനം ചെയ്തു. പി.ജി. ശൈലജ  അനുശോചന പ്രമേയവും എം. സൗദാമിനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.ബ്രാഞ്ച് സെക്രട്ടറി  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. രാഘവൻ, ടി.വി വിനോദ്,  പി.വത്സല എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എം. സൗദാമിനിയെ തിരഞ്ഞെടുത്തു. STORY HIGHLIGHTS:M. […]

Chengalayi

വളക്കൈ സ്വദേശി ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു

ശ്രീകണ്ടാപുരം:വളക്കൈ സ്വദേശി ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു. വളക്കൈ സ്വദേശി ശ്രീകണ്ഠപുരത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു   ഇപ്പോൾ ചെങ്ങളായിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞിയാണ് മരണപ്പെട്ടത്. വളക്കൈ മഹല്ല് പ്രസിഡണ്ട് കാദർ ഹാജിയുടെ സഹോദരനാണ്. ഭാര്യ : നഫീസ ചെങ്ങളായി മക്കൾ : മിർസബ് മിർസാന മുബാരിസ് മുഫ്ഫസൽ ഫാത്തിമ കബറടക്കം : ചെങ്ങളായി STORY HIGHLIGHTS:A native of Valakai died in a vehicle accident in Srikanthapuram

Kannur

സംസ്ഥാനത്ത്‌ കൂടുതൽ
മഴ ലഭിച്ചത്‌ കണ്ണൂരിൽ

കണ്ണൂർ:ഈ കാലവർഷത്തിൽ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ കണ്ണൂർ ജില്ലയിൽ. 2750.6 മില്ലീമീറ്റർ. ജൂൺ ഒന്ന് മുതൽ സപ്തംബർ മൂന്ന് വരെയുള്ള കണക്കാണിത്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ മഴ കിട്ടിയ ജില്ല മേഘാലയയിലെ ഈസ്റ്റ്‌ ഖാസി ഹില്ലാണ്‌. 4838.1 മില്ലി മീറ്റർ. രാജ്യത്ത്‌ കണ്ണൂർ 12ാം സ്ഥാനത്തും കാസർകോട്‌ 26ാം സ്ഥാനത്തുമാണ്. മഴക്കണക്കിൽ കോഴിക്കോട്‌ ജില്ല (33), തൃശൂർ (43), മലപ്പുറം (53), കോട്ടയം (54), വയനാട്‌ (60), ഇടുക്കി (61) ജില്ലകളും ആദ്യ നൂറിന് […]

Education

സെപ്റ്റംബർ 05:
അധ്യാപക ദിനം

മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പം മനസില്‍ പതിഞ്ഞുപോയ സംസ്‌കാരമാണ് നമ്മുടേത്. അനുഭവ ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ഒക്കെ ബലത്തിലാണ് ഒരു അധ്യാപകൻ നമ്മള്‍ക്ക് വിദ്യ ഉപദേശിച്ചു നല്‍കുന്നത്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും ഓർത്താലും ഒന്നും മതിയാവില്ല. തത്സമയ വാർത്ത /അത്തരത്തില്‍ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും അവരുടെ ത്യാഗവും ഒക്കെ ഓർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അധ്യാപക ദിനം എന്ന ആഘോഷം. ആഗോള തലത്തില്‍ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ […]