Kerala Uncategorized

വാഹനാപകടത്തില്‍  സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

തേർത്തല്ലി:വാഹനാപകടത്തില്‍ ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപ്പള്ളിയിലെ കിഴക്കേല്‍ വർഗീസിന്‍റെ (കുഞ്ഞുമോന്‍) ഭാര്യ മേരിയാണ് (മേരിക്കുട്ടി-59) യാണ് മരിച്ചത്. അപകടത്തില്‍ ഭർത്താവ് വർഗീസിന് കാലിന് നിസാര പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. തേർത്തല്ലിയിലെ വ്യാപാര സ്ഥാപനം അടച്ച്‌ ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച സ്കൂട്ടർ കാറിനെ മറികടക്കുന്നതിനിടെ എതിരേ വന്ന ഗുഡ്സ് ഓട്ടോയുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ മേരിക്കുട്ടി മറ്റൊരു കാറിനടിയില്‍പെടുകയായിരുന്നു. പരിക്കേറ്റ മേരിക്കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ […]