തൃക്കരിപ്പൂരില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമം നടത്തി.
കണ്ണൂർ:കേരള പ്രദേശ് ഗാന്ധി ദർശൻവേദി തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമം നടത്തി. ടൗണിലെ നേതാജി സുബാഷ് ചന്ദ്രബോസ് സ്മൃതി മണ്ഡപത്തില്‍ നടന്ന പരിപാടി ഗാന്ധി ദർശൻവേദി സംസ്ഥാന ഉപാധ്യക്ഷ ഡോ. പി.വി.പുഷ്പജ ഉദ്ഘാടനം ചെയ്തു. പ്രകൃതിദുരന്തത്തില്‍ കേഴുന്ന വയനാടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സ്വാതന്ത്യ സ്മൃതി സംഗമം നടത്തിയത്. പി.കെ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പ്രവർത്തകൻ കെ.വി.രാഘവൻ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കുഞ്ഞിക്കണ്ണൻ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് […]