Tourism

ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

കണ്ണൂർ:കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും   ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വീഡിയോയുടെ  ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെ. സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോ/ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. ഇതോടൊപ്പം കണ്ണൂരിലെ സവിശേഷതകളും ഫ്രെയിമിൽ പകർത്തി മത്സരത്തിൽ പങ്കാളിയാവാം. വീഡിയോകളും ഫോട്ടോകളും  പേര് , മൊബൈൽ നമ്പർ എന്നിവ സഹിതം kannurwtd@gmail.com എന്ന […]

Tourism

ഓണതിന് കറങ്ങാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി

കണ്ണൂർ: ഓണം ആഘോഷിക്കാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. ഓണത്തോടനുബന്ധിച്ച് ആകർഷകമായ വിവിധ ടൂർ പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയത്. ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽ മല, റാണിപുരം, കോഴിക്കോട് പാേക്കജുകൾക്കു പുറമെ കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർഥാടന യാത്രയും ഇപ്രാവശ്യമുണ്ട്. ഇടവേളക്ക് ശേഷം ഗവി യാത്ര മൂന്ന് മാസത്തെ ഇടവേളക്കുശേഷം ഗവി യാത്ര പുനരാരംഭിച്ചു. സെപ്റ്റംബർ 16, 20 തീയതികളിൽ കണ്ണൂരിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് 19, 23 തീയതികളിൽ പുലർച്ച ആറിന് കണ്ണൂരിലെത്തുന്ന പാക്കേജിൽ […]

Tourism

പുല്ലൂപ്പിക്കടവ്,കാട്ടാമ്ബള്ളി ടൂറിസം കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം സജ്ജമാകും

കണ്ണൂർ:കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. പുല്ലൂപ്പിക്കടവ്, കാട്ടാമ്ബള്ളി ടൂറിസം കേന്ദ്രങ്ങള്‍ ഒരു മാസത്തിനകം പൂർണ തോതില്‍ പ്രവർത്ത സജ്ജമാക്കുമെന്ന് ഡിടിപിസി അധികൃതർ അറിയിച്ചു. നിലവില്‍ ഇവയുടെ നടത്തിപ്പിനായി ടെണ്ടർ ക്ഷണിക്കുകയും പുതിയ ഏജൻസി കരാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പുല്ലൂപ്പിക്കടവിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് അനുമതി നല്‍കിയ പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം റെക്കോർഡ് വേഗത്തില്‍ ആണ് പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ ഫ്‌ളോട്ടിങ് റെസ്റ്റോറന്റുകള്‍ മാത്രമാണ് തുറന്നു കൊടുക്കാൻ ഉള്ളത്.താനൂർ […]

Tourism

മുഴപ്പിലങ്ങാട് ബീച്ച്നവീകരണം  അന്തിമ ഘട്ടത്തിൽ

‘കണ്ണൂർ:ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് നവീകരണം(മുഴപ്പിലങ്ങാട് ബീച്ച്)നവീകരണം  അന്തിമ ഘട്ടത്തിൽ ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടത്തുന്ന മുഴപ്പിലങ്ങാട് ബീച്ചും കെടിഡിസി നിർമ്മിക്കുന്ന ത്രീ സ്റ്റാർ ഹോട്ടൽ പരിസരവും നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. മുഴപ്പിലങ്ങാട് ബീച്ചിൽ 70 ശതമാനം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു.നവീകരണത്തിന്റെ ആദ്യഘട്ട പൂർത്തീകരണമാണ് നടക്കുന്നത്. കെടിഡിസി ത്രീ സ്റ്റാർ ഹോട്ടൽ കൂടി യാഥാർഥ്യമാകുന്നതോടെ ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും.ഇതിലൂടെ കൂടുതൽ സഞ്ചാരികളെ കണ്ണൂരിലേക്ക് ആകർഷിക്കാൻ […]

Travel

ഉത്തരേന്ത്യയില്‍ പോകുന്ന ചെലവില്‍ ഈ രാജ്യങ്ങളില്‍ ട്രിപ്പ് പോവാം

വിസ വേണ്ട; ഉത്തരേന്ത്യയില്‍ പോകുന്ന ചെലവില്‍ ഈ രാജ്യങ്ങളില്‍ ട്രിപ്പ് പോവാം വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര അപൂർവതയൊന്നുമല്ല. ഒരുകാലത്ത് പണക്കാർക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകള്‍ ഇന്ന് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകായണ്. വിദേശത്തേക്കുള്ള വിനോദയാത്രകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നാം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ വിസയുണ്ടായിരിക്കുക എന്നതാണ്. എന്നാല്‍ ഇന്ത്യക്കാർക്ക് വിസയില്ലാതെയും വിസ ഓണ്‍ അറൈവലായും (മുൻകൂർ വിസ എടുക്കാതെ) യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര […]