Kannur

പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പരിഷ്‍കാരം

ടൗണ്‍ റോഡിന്റെ പരിമിതി, റെയില്‍വേ അടിപ്പാലത്തിലെ കുരുക്ക്, കെ.എസ്.ടി.പി പാതയോരത്തെ പാർക്കിങ്, വഴിവാണിഭം തുടങ്ങിയ പ്രതികൂലാവസ്ഥയില്‍ രൂക്ഷമായ ഗതാഗത കുരുക്കനുഭവപ്പെടുന്ന പഴയങ്ങാടിയില്‍ ഗതാഗത പ്രശ്ന പരിഹാരത്തിനായി പൊലീസിന്റെയും പഞ്ചായത്തധികൃതരുടെയും നേതൃത്വത്തില്‍ യോഗം ചേർന്നു. മേഖലയില്‍ ഗതാഗതം ദുസ്സഹമായതിനാല്‍ പഴയങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാർ കണ്ണൂർ റൂറല്‍ എസ്.പിക്ക് നേരത്തേ പരാതി നല്‍കിയിരുന്നു. മാടായി, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, പൊലീസ് അധികാരികള്‍, ഓട്ടോതൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, വ്യാപാര സംഘടന പ്രതിനിധികള്‍, റോട്ടറി ക്ലബ് ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തില്‍ ഗതാഗത […]

Travel

ട്രെയിൻ യാത്രക്കാര്‍ക്ക് ഇത് ആശ്വാസം; ഷൊര്‍ണുര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും

കണ്ണൂർ:ഷൊർണുർ എക്സ്പ്രസിന്റെ സർവീസ് നീട്ടി. ആഴ്ചയില്‍ നാല് ദിവസം ഉണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി കൂട്ടി. ഇതിന് മുൻപ് ഈ ട്രെയിനിന്റെ സർവീസ് ജൂലൈയില്‍ അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍ വന്നിരുന്നു. ആ ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനല്‍കി ഇപ്പോള്‍ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതല്‍ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. ഇതിന് മുൻപ് കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത അവസ്ഥയായിരുന്നു. റെയില്‍വേയുടെ ഈ അവഗണന വരുമാനക്കണക്കുകളില്‍ മലബാർ ഏറെ മുന്നിട്ട് […]

Tourism

ഓണതിന് കറങ്ങാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി

കണ്ണൂർ: ഓണം ആഘോഷിക്കാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. ഓണത്തോടനുബന്ധിച്ച് ആകർഷകമായ വിവിധ ടൂർ പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയത്. ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽ മല, റാണിപുരം, കോഴിക്കോട് പാേക്കജുകൾക്കു പുറമെ കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർഥാടന യാത്രയും ഇപ്രാവശ്യമുണ്ട്. ഇടവേളക്ക് ശേഷം ഗവി യാത്ര മൂന്ന് മാസത്തെ ഇടവേളക്കുശേഷം ഗവി യാത്ര പുനരാരംഭിച്ചു. സെപ്റ്റംബർ 16, 20 തീയതികളിൽ കണ്ണൂരിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് 19, 23 തീയതികളിൽ പുലർച്ച ആറിന് കണ്ണൂരിലെത്തുന്ന പാക്കേജിൽ […]

India

കാർ യാത്ര; പിൻ സീറ്റിലും ബെൽറ്റ് കർശനമാക്കുന്നു

ഡൽഹി:സുരക്ഷ പരിഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കും. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇത് ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമഗ്രികൾക്കും പുതിയ ഗുണനിലവാര വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് കേന്ദ്ര തീരുമാനം. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്ക് പകരം കേന്ദ്രം നിഷ്കർഷിക്കുന്ന ഇന്ത്യൻ സ്റ്റാൻഡേഡിലുള്ള സീറ്റ് ബെൽറ്റുകളും ആങ്കറുകളും വാഹനങ്ങളിൽ ഘടിപ്പിക്കണം. നിർമാണ വേളയിൽ വാഹന […]

Travel

യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണം ഉറപ്പാക്കും; പുതിയ സംവിധാനവുമായി കെഎസ്ആര്‍ടിസി

ഇനി തോന്നുംപോലെ ഹോട്ടലുകളില്‍ നിര്‍ത്തില്ല, യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണം ഉറപ്പാക്കും; പുതിയ സംവിധാനവുമായി കെഎസ്ആര്‍ടിസി തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. കെഎസ്ആര്‍ടിസി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിന്റെ റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആര്‍ടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല […]

Travel

ഓണം യാത്ര പൊള്ളും.. ആഭ്യന്തര വിമാനനിരക്കില്‍ 25 ശതമാനം വരെ വര്‍ധനവ്

ഓണത്തിന് ഇനി ഒരു മാസത്തിന്‍റെ കാത്തിരിപ്പേയുള്ളൂ. നാട്ടില്‍ ഓണം ആഘോഷക്കാനുള്ള തയ്യാറെടുപ്പിലാണ് മറുനാടൻ മലയാളികള്‍. എന്നാല്‍ ഇത്തവണയും നാട്ടിലേക്കുള്ള വരവ് പോക്കറ്റ് കാലിയാക്കുമെന്നാണ് കണക്ക്. 20 മുതല്‍ 25 ശതമാനം വരെ വർധനവാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഓണക്കാലത്ത് ഉണ്ടായിരിക്കുന്ന നിരക്ക് വർധനവ് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ദീപാവലി യാത്രാ നിരക്കില്‍ പ്രധാന ആഭ്യന്തര റൂട്ടുകളില്‍ പത്ത് മുതല്‍ 15 ശതമാനം വരെ നിരക്ക് വർധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിഐക്ക് വേണ്ടിയുള്ള […]

Travel

ഉത്തരേന്ത്യയില്‍ പോകുന്ന ചെലവില്‍ ഈ രാജ്യങ്ങളില്‍ ട്രിപ്പ് പോവാം

വിസ വേണ്ട; ഉത്തരേന്ത്യയില്‍ പോകുന്ന ചെലവില്‍ ഈ രാജ്യങ്ങളില്‍ ട്രിപ്പ് പോവാം വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര അപൂർവതയൊന്നുമല്ല. ഒരുകാലത്ത് പണക്കാർക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകള്‍ ഇന്ന് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകായണ്. വിദേശത്തേക്കുള്ള വിനോദയാത്രകള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് നാം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെ വിസയുണ്ടായിരിക്കുക എന്നതാണ്. എന്നാല്‍ ഇന്ത്യക്കാർക്ക് വിസയില്ലാതെയും വിസ ഓണ്‍ അറൈവലായും (മുൻകൂർ വിസ എടുക്കാതെ) യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര […]

Travel

കരിപ്പൂരില്‍ നിന്നുള്ള മലേഷ്യ ട്രിപ്പ്‌ വൻഹിറ്റ്

കോഴിക്കോട്:അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകള്‍ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നല്‍കി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ് തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വലാലംപുരില്‍നിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ തിരിച്ചുമാണ് നിലവില്‍ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം. ക്വലാലംപുരിനുപുറമേ തായ്ലാൻഡ് […]

Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍ പരാതിയും നിവേദനവും നല്‍കി കാത്തിരിക്കുകയാണ്. ഒന്നരപ്പതിറ്റാണ്ട് മുൻപ് കച്ചേരിക്കടവ് പാലം യാഥാർത്ഥ്യമായതോടെ ബസ് എന്ന ആവശ്യം ഉയർന്നിരുന്നു. മൂന്നുവർഷം മുൻപ് ചുടല -പാണപ്പുഴ റോഡ് വീതി കൂട്ടി മെക്കാഡം ടാർ ചെയ്‌തോടെ ബസോടും എന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. മാതമംഗലം ടൗണില്‍നിന്ന് എളുപ്പത്തില്‍ തളിപ്പറമ്ബിലെത്താവുന്ന റൂട്ടാണിത്. ഇപ്പോള്‍ മാതമംഗലത്തുനിന്ന് പിലാത്തറ […]

World

ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ

ദുബൈ:ഫാമിലി വീസയുടെ കാര്യത്തില്‍ നിര്‍ണായക മാറ്റവുമായി യു.എ.ഇ. ഇനി കുടുംബത്തെ ഒപ്പം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴില്‍മേഖല, തസ്തിക എന്നിവ പരിഗണിക്കാതെ കുടുംബത്തെ ഒപ്പംകൂട്ടാന്‍ സാധിക്കും. മാസശമ്ബളവും താമസസൗകര്യവുമുള്ള ആര്‍ക്കും കുടുംബത്തെ എത്തിക്കാം. യു.എ.ഇയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ഗുണകരമാണ് പുതിയ മാറ്റം. ചെലവ് സ്‌പോണ്‍സര്‍ വഹിക്കണം മാസം 3,000 ദിര്‍ഹം (68,000 രൂപയ്ക്കടുത്ത്) ശമ്ബളമുള്ളവര്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ സാധിക്കും. ഇതിന് മറ്റ് നിബന്ധകളൊന്നുമില്ല. താമസ സൗകര്യം ഒരുക്കുന്നതിന്റെ ചെലവ് വഹിക്കേണ്ടത് സ്‌പോണ്‍സറാണ്. 4,000 ദിര്‍ഹത്തിന് […]