കരിപ്പൂരില്‍ നിന്നുള്ള മലേഷ്യ ട്രിപ്പ് വൻഹിറ്റ്
കോഴിക്കോട്:അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകള്‍ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നല്‍കി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ് തുടങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ക്വലാലംപുരില്‍നിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളില്‍ തിരിച്ചുമാണ് നിലവില്‍ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം. ക്വലാലംപുരിനുപുറമേ തായ്ലാൻഡ് […]