Kannur

വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി.

കണ്ണൂർ:വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതിന് തൊട്ടടുത്ത ദിവസവും കള്ളൻ ഇതേ വീട്ടില്‍ കയറി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. രണ്ടാം ദിവസവും വീട്ടില്‍ ആള്‍ ഉണ്ടാകില്ലെന്ന് അറിഞ്ഞാണ് മോഷ്ടാവ് എത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണത്തിന് പിന്നില്‍ വീട്ടുകാരെ നേരിട്ട് അറിയുന്നവർ ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. കർണാടകയിലും തമിഴ്നാട്ടിലുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസങ്ങളില്‍ വീട്ടിനകത്ത് കയറി മോഷണം നടത്തിയത് ഒരാള്‍ ആണെങ്കിലും […]

Kannur

കണ്ണൂര്‍വളപട്ടണത്ത് വ്യാപാരിയുടെ (അഷ്റഫ് അരി)യുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച.

കണ്ണൂര്‍: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച. ആളില്ലാത്ത സമയത്ത് അരിമൊത്ത വ്യാപാരി കെ പി അഷ്‌റഫിന്റെ (അഷ്റഫ് അരി) വീട്ടില്‍ നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്. ഇന്നലെ രാത്രിയാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. മധുരയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കല്യാണത്തിന് പോയതാണ് അഷ്‌റഫും കുടുംബവും. വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ലോക്കറില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്‍ […]

Dharmashala

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി ഉപജില്ലാകലോത്സവം വളപട്ടണം സി.എച്ച്.എം.എസ് ജി.എച്ച്.എസ്.എസിൽ. സംഘാടക സമിതി രൂപീകരണം ബഹു: അഴീക്കോട് എം.എൽ എ ശ്രീ. കെ. വി സുമേഷ് ഉദ്ഘടനം ചെയ്തു. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.കെ.സി. ജിഷ ടീച്ചർ മുഖാതിഥിയായി. വിവിധസംഘടനാ പ്രതിനിധികൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ രണ്ടാം വാരത്തിൽ കലോത്സവം നടക്കും.. വിജയകരമായ നടത്തിപ്പിന് വിവിധ സബ്ബ് കമ്മറ്റികൾ രൂപീകരിച്ചു. പ്രിൻസിപ്പാൾ ശ്രീ. ഹരികൃഷ്ണൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു […]