Kerala

വയനാട് ദുരിതാശ്വാസം; കേന്ദ്രം പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വയനാട് ദുരിതാശ്വാസം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. സംസ്ഥാന സർക്കാർ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി. സംസ്ഥാനം മുന്നോട്ട് വെച്ചിരുന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചെങ്കില്‍ പുനർ നിർമാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നുവെന്നും സർക്കാർ മുന്നോട്ട് വെച്ചു. ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന […]

Aanthoor

കണ്ണൂരിലെത്തിയ വിദ്യാർത്ഥികളെ സ്വീകരിച്ച് യൂത്ത് ലീഗ്

പറശ്ശിനിക്കടവ് : കണ്ണീരുണങ്ങാത്ത വയനാട്ടിൻ്റെ മണ്ണിൽ നിന്നും ചുരമിറങ്ങി കണ്ണൂരിലെത്തിയ വിദ്യാർത്ഥികൾക്ക് ചായയും പലഹാരങ്ങളും നൽകി സ്വീകരണം ഒരുക്കി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി. വയനാട് ജില്ലാ എം.എസ് എഫ്. കമ്മറ്റിയുടെയും ഹരിതയുടെയും നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കളും യുവതികളുമാണ് വെള്ളാർമല ഹയർ സെക്കണ്ടറി സ്കൂളിലെ 89 വിദ്യാർത്ഥികളുമായി മാനസികോല്ലാസത്തിനായി കണ്ണൂരിലെ പറശ്ശിനിക്കടവ് വിസ്മയ പാർക്കിലെത്തിയത്. ഒടുവിൽ പറശ്ശിനിക്കടവ് സ്നേക്പാർക്കും സന്ദർശിച്ചു. എം.എസ്.എഫ് വയനാട് ജില്ലാ പ്രസിഡണ്ട് പി എം റിൻഷാദ്, ജനറൽ സെക്രട്ടറി […]

India

പ്രകൃതി ദുരന്തം : കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം പ്രഖ്യാപിച്ച്‌ മധ്യപ്രദേശ് മുഖ്യമന്ത്രി

പ്രകൃതി ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വന്ന കേരളത്തിനും ത്രിപുരയ്ക്കും 20 കോടി വീതം ധനസഹായം വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍ നിന്ന് വേഗംകരയറാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുരയിലും കേരളത്തിലും ശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. നിരവധി ആളുകളുടെ ജീവന്‍ […]

Thaliparamba

വയനാടിന് തപസ്സിന്റെ കൈത്താങ്ങായി രണ്ടരലക്ഷം കൈമാറി

വയനാടിന് തപസ്സിന്റെ കൈത്താങ്ങായി രണ്ടരലക്ഷം കൈമാറി തളിപ്പറമ്പ:വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവ്ക്കുന്നവർക്ക് യു എ ഇ യിലെ തളിപ്പറമ്പിനും പരിസരപ്രദേശത്തിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ തപസ് വക ധനസഹായം രണ്ടര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിയിലേക്കായി എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്കു കൈമാറി. ഗോവിന്ദൻ മാസ്റ്ററുടെ വസതിയിൽ വെച്ച് തപസ്സ് പ്രെസിഡണ്ട് എം പി ബിജുവിന്റെ നേതൃത്വത്തിലാണ് തുക കൈമാറിയത്. ചാരിറ്റി വിഭാഗം കൺവീനർ ചന്ദ്രൻ, ശ്രീനിവാസൻ, സുനിത രത്നാകരൻ, ശ്രീന ബിജു, ദിവ്യ […]

Thaliparamba

വൈറ്റ് ഗാർഡ് വളണ്ടിയർമാർക്കുള്ള സ്നേഹാദരം നൽകും.

തളിപ്പറമ്പ:വയനാട് ദുരന്ത മേഖലയിൽ സേവനം ചെയ്ത‌ മുനിസിപ്പൽ വൈറ്റ് ഗാർഡ് വളണ്ടിയർമാർക്കുള്ള സ്നേഹാദരം മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി നൽകും. 2024 ഓഗസ്റ്റ് 23 വെള്ളി. രാത്രി 7.30 ഖാഇദെ മില്ലത്ത് സെന്റർ തളിപ്പറമ്പയിൽ വെച്ച് നടക്കും. ഉദ്ഘാടനം:പി.സി നസീർ(ജന. സെക്രട്ടറി മുസ്‌ലിം യൂത്ത്ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി ഉപഹാര സമർപ്പണം:ഫൈസൽ  ചെറുകുന്നോൻ(വൈസ് പ്രസിഡൻ്റ് മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി) STORY HIGHLIGHTS:Thaliparamba Municipal Committee of Muslim Youth League […]

Kerala

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു.

വയനാട് മുണ്ടക്കൈയിലുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കൾ അറിയിച്ചു.അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതൽ ഓരോ കുടുംബത്തിനും നൽകും. കച്ചവടക്കാർക്ക് 50,000 രൂപ വീതം 40 വ്യാപാരികൾക്ക് […]

Thaliparamba

വ്യത്യസ്തമായ ഫണ്ട് ശേഖരണവുമായി യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: വയനാടിന്റെ കണ്ണീരൊപ്പാന്‍ വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരരിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മാതൃകയായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അമ്പത് വീടുകളിലേക്കുള്ള സാധന സാമഗ്രികള്‍ എന്നിവ ഏറ്റെടുത്തത് ആരംഭിച്ച ഫണ്ടിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായിട്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് പുതിയ മാര്‍ഗ്ഗം തേടിയത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 8 ന് തളിപ്പറമ്പ് ക്ലാസ്സിക് സിനിമ തിയേറ്ററുമായി കൈകോര്‍ത്ത് ജീത്തു ജോസഫ് […]

Dharmashala

പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ്  50000/രൂപ കൈമാറി

പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ്  50000/രൂപ കൈമാറി DYFi  വയനാട്ടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ചിലവിലേക്ക് പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ് നൽകുന്ന 50000/രൂപ ക്ലബ് സെക്രട്ടറി കെ പി വിവേകിൽ നിന്നും ഏറ്റുവാങ്ങി STORY HIGHLIGHTS:Papinissery Desaseva Sports Club handed over 50000/Rs

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന, കെ.വി.പ്രേമരാജൻ, കെ.പി.ഉണ്ണികൃഷ്ണൻ, ഓമനാ മുരളീധരൻ, പി.കെ.മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി പി.എൻ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു. STORY HIGHLIGHTS:Andoor Municipality Green Karma Sena

Kannur

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; വിമാനമിറങ്ങുന്നത് കണ്ണൂരിൽ, ദുരന്തമേഖലയിലേക്ക് ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി ഇന്ന് വയനാട്ടില്‍, ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തമേഖല സന്ദർശിക്കും. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ  എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിലായിരിക്കും ദുരന്തമേഖലയിൽ ആകാശ നിരീക്ഷണം നടത്തുക. 12.15 ന് ദുരന്തമുണ്ടായ മേഖലയിലെത്തുമെന്നാണ് വിവരം. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർന്ന് ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച് ദുരിതബാധിതരുമായി സംസാരിക്കും. തുടർന്ന് റിവ്യൂ മീറ്റിംഗും നടത്തും. അതേ സമയം, പ്രധാനമന്ത്രിയുടെ വരവിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് […]