Kannur

കണ്ണൂർ ജില്ലാ ലൈബ്രറി കൗണ്‍സില്‍ രണ്ട് വീട് നിർമ്മിച്ച്‌ നല്‍കാൻ  തീരുമാനിച്ചു.

കണ്ണൂർ:വയനാട് പ്രകൃതി ദുരന്തത്തില്‍ കിടപ്പാടംനഷ്ടപെട്ടവർക്കായി രണ്ട് വീട് നിർമ്മിച്ച്‌ നല്‍കാൻ കണ്ണൂർ ജില്ലാ ലൈബ്രറി കൗണ്‍സില്‍ തീരുമാനിച്ചു. കണ്ണൂർ ജില്ലയുടെ രണ്ട് വീട് ഉള്‍പ്പെടെ സംസഥാന ലൈബ്രറി കൗണ്‍സില്‍ 12 വീടുകള്‍ നിർമ്മിച്ച്‌ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രസിഡന്റ് മുകുന്ദൻ മഠത്തില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. വിജയൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ.രമേശ്കുമാർ വൈസ് പ്രസിഡന്റ്, ടി.പ്രകാശൻ, ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ.പ്രകാശിനി എം.ബാലൻ, ഇ.പി.ആർ. വേശാല, പവിത്രൻ മൊകേരി, വി.സി അരവിന്ദാക്ഷൻ, […]

Kannur

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി മട്ടന്നൂർ :മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂർ മണ്ഡലത്തിലെ പ്രളയ കെടുതിമൂലം ഹൃഹോപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാനുള്ള കിടക്കകൾ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ ക ലക്ഷൻ സെന്ററിൽ ഏൽപിച്ചു. ജില്ലാ ഭാരവാഹികളിൽ നിന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഏറ്റുവാങ്ങി. 200 ൽ അധികം കുടുംബങ്ങൾക്കാണ് ഹൃഹോപകരണങ്ങളും ഫർണിച്ചറും കിടക്കയും ഗ്യാസ് സ്റ്റൊവും ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപെടുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിട്ടുള്ളത്. ഇവിടുത്തേക്കാണ്  […]

Kerala

ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നുവെന്നും,മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സങ്കുചിത താല്പര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നുവെന്നും, പിന്നാലെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിളിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ദുരന്തമുണ്ടായപ്പോള്‍ ആദ്യത്തെ വിളി രാഹുല്‍ ഗാന്ധിയുടേതായിരുന്നു. രണ്ടാമത്തെ വിളി പ്രധാനമന്ത്രിയുടേതായിരുന്നു. മൂന്നാമത്തെ വിളി ആഭ്യന്തരമന്ത്രി അമിത് ഷായുടേതായിരുന്നു. കേന്ദ്രസര്‍ക്കാരിനു വേണ്ടി സംസാരിച്ച പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ എന്ത് ചെയ്യണമെങ്കിലും സന്നദ്ധമാണെന്നും, എന്ത് സഹായമാണ് വേണ്ടതെന്ന് പറഞ്ഞാല്‍ മതിയെന്ന മട്ടിലാണ് സംസാരിച്ചത്. […]

Kerala

ചൂരല്‍ മലയിലേക്ക് കെഎസ്‌ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും.

മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍ മലയിലേക്ക് കെഎസ്‌ആർടിസി റഗുലർ സർവീസുകള്‍ പുനരാരംഭിക്കും. ഇന്നുമുതലാണ് ചൂരല്‍മലയിലേക്ക് സർവീസ് ആരംഭിക്കുക. ചൂരല്‍ മലയിലെ ചെക്ക് പോസ്റ്റ് വരെയാകും വാഹനങ്ങള്‍ കടത്തിവിടുക. ചെക്പോസ്റ്റില്‍ രജിസ്റ്റർ ചെയ്യുന്നവർക്ക് അവിടെനിന്ന് കാല്‍നടയായി ഉള്ളിലേക്ക് പ്രവേശിക്കാം എന്ന് ജില്ലാ കലക്ടർ അറിയിച്ചു. അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയില്‍ നടത്തുന്ന തിരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഇന്ന് ആറ് സോണുകളായാണ് തിരച്ചില്‍ നടത്തുന്നത്. സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ 12 പേരടങ്ങുന്ന പ്രത്യേകസംഘത്തെ നേവിയുടെ ഹെലികോപ്റ്ററില്‍ […]

Kerala

യൂസഫലി ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി

ദുരന്തത്തിൽ വയനാടിന് കൈത്താങ്ങുമായി യൂസഫലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി കൈമാറി തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ എം. എ. നിഷാദ്, ലുലു ഗ്രൂപ്പ് […]

Kerala

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ

വയനാടിനായി സാലറി ചലഞ്ചുമായി സർക്കാർ; 5 ദിവസത്തെ ശമ്പളം നൽകാൻ ധാരണ തിരുവനന്തപുരം:റീ ബിൽഡ് വയനാടി’നായി സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. കൂടാതെ […]