Tech

മെസേജ് അയക്കാന്‍ ഇനി ഫോണ്‍ നമ്പര്‍ വേണ്ട; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഫോണ്‍ നമ്പറില്ലെങ്കിലും യൂസര്‍നെയിം ഉപയോഗിച്ച് വാട്സ്ആപ്പില്‍ പരസ്പരം മെസേജ് അയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.24.18.2ല്‍ ഫീച്ചര്‍ ലഭ്യമാണ്. പുതിയ അപ്ഡേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എല്ലാ വാട്സ്ആപ്പിലും ലഭ്യമാകും.തത്സമയ വാർത്ത / പുതിയ അപ്ഡേറ്റ് എത്തുന്നതോടെ മൂന്ന് തരത്തില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. നിലവിലെ പോലെ തന്നെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പില്‍ മെസേജ് അയക്കാന്‍ കഴിയുന്നതാണ് ഒരു രീതി. ഫോണ്‍ നമ്പര്‍ […]

Tech

പുതിയ പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്സ്‌ആപ്പ്

ഉ പയോക്താക്കളെ സ്പാം സന്ദേശങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ(Privacy Feature) അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്‌ആപ്പ്(Whatsapp). യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വാട്സ്‌ആപ്പ് വിലയിരുത്തല്‍. മുമ്ബ് സന്ദേശങ്ങള്‍ അയക്കാത്ത ഉപയോക്താക്കള്‍ക്ക് യൂസർനെയിം മാത്രം അറിഞ്ഞ് കൊണ്ട് […]

Tech

വാട്സാപ്പില്‍ പുതുപുത്തൻ ഫീച്ചര്‍

പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. അടുത്തകാലത്തായി പല പുതിയ പരീക്ഷണങ്ങളും വാട്സാപ്പില്‍ നടക്കുന്നുണ്ട്. പുതിയ അപ്ഡേഷൻ എല്ലാം ഇരുകൈയും നീട്ടിയാണ് ഉപയോക്താക്കള്‍ സ്വീകരിക്കുന്നത്. വാട്‌സ്‌ആപ്പിന്‍റെ ചാറ്റ് സ്ക്രീനില്‍ അവതാറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മെറ്റ. പ്രൊഫൈല്‍ പിക്‌ച്ചറില്‍ സ്വൈപ് ചെയ്‌താല്‍ ആളുടെ അവതാര്‍ കാണാനാകുന്ന സംവിധാനമാണിത്. ചാറ്റ് ഇന്‍ഫോ സ്ക്രീന‍ില്‍ അവതാറുകള്‍ കാണിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്‌ആപ്പില്‍ ഉടനെത്തും എന്നാണ് വാബെറ്റ്‌ഇന്‍ഫോയുടെ പുതിയ വാര്‍ത്ത. ഈ ഫീച്ചര്‍ വരുന്നതോടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്താല്‍ അവതാര്‍ കാണാനാകും. ഇതോടെ അവതാറും പ്രൊഫൈല്‍ […]

Tech

സ്പാം മെസേജുകളില്‍ നിന്ന് രക്ഷപ്പെടാം; യൂസര്‍ നെയിം പിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

സ്പാം മെസേജുകളില്‍ നിന്ന് രക്ഷപ്പെടാം; യൂസര്‍ നെയിം പിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് സ്പാം സന്ദേശങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്താനും അനാവശ്യ സന്ദേശങ്ങള്‍ തടയാനും ലക്ഷ്യമിട്ടാണ്. യൂസര്‍ നെയിം പിന്‍ എന്ന പേരിലാണ് ഫീച്ചര്‍. സുരക്ഷ ഉറപ്പാക്കാന്‍ യൂസര്‍നെയിമിനോട് ചേര്‍ന്ന് നാലക്ക പിന്‍ സജ്ജീകരിക്കാന്‍ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. മുമ്പ് സന്ദേശങ്ങള്‍ അയക്കാത്ത ഉപയോക്താക്കള്‍ക്ക് യൂസര്‍ നെയിം മാത്രം അറിഞ്ഞ് […]

Tech

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സാപ്പ്

വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സാപ്പ് എഐ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ പുതിയ വോയ്‌സ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വാട്‌സാപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇപ്പോഴിതാ ആ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്ബനി. വാട്‌സാപ്പില്‍ ലഭിക്കുന്ന വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാന്‍ ഇതുവഴി വാട്‌സാപ്പിനുള്ളില്‍ തന്നെ സൗകര്യം എത്തുകയാണ് ഇതുവഴി. വോയ്‌സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് […]