എക്സ് പണിമുടക്കി; പ്ലാറ്റ്‌ഫോം പ്രവര്‍ത്തനരഹിതമെന്ന് ഉപയോക്താക്കള്‍
എക്സിന്റെ പ്രവർത്തനം ലോകമെമ്ബാടും തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോം പ്രവർത്തന രഹിതമാണെന്ന് ആയിരക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ പരാതിപ്പെട്ടു. കണ്ടന്റ് പോസ്റ്റ് ചെയ്യാനും ഫീഡ് റീ ഫ്രഷ് ചെയ്യാനും കഴിയുന്നില്ലെന്നാണ് ഉപയോക്താക്കള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് എക്സ് പ്രവർത്തനരഹിതമായത്. യുഎസില്‍ 36 ,000 ലധികം ഉപയോക്താക്കളെ ഇത് ബാധിച്ചു. ഇന്ത്യയ്ക്കും യുഎസ്സിനും പുറമെ യുകെ, കാനഡ അടക്കമുള്ള മാറ്റ് ചില രാജ്യങ്ങളിലും എക്സ് പ്രവർത്തന രഹിതമായി. ആപ്പിന്റെ പ്രവർത്തനം തടസ്സപ്പെടാനുണ്ടായ കാരണം അവ്യക്തമാണ്. ഏതാനും ആഴ്‌ചകള്‍ക്ക് […]